ഇസ്രയേൽ കൗൺസിൽ ഫോർ ഹയർ എജ്യുക്കേഷന്റെ അംഗീകാരമുള്ള സർവകലാശാലകളിൽ ഗവേഷണം/സ്പെഷ്യലൈസേഷൻ ചെയ്യാൻ അവസരമൊരുക്കുന്ന എട്ടുമാസം ദൈർഘ്യമുള്ള രണ്ടു സ്കോളർഷിപ്പുകൾക്ക് ഭാരത സർക്കാർ വിദ്യാഭ്യാസ മന്ത്രാലയം/വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കംപാരറ്റീവ് സ്റ്റഡി ഓഫ് റിലീജിയൻസ്, മിഡിൽ ഈസ്റ്റ് സ്റ്റഡീസ്, ഹെർബ്രൂ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി ഓഫ് ദി ജ്യൂവിഷ് പീപ്പിൾ, അഗ്രിക്കൾച്ചർ, ബയോളജി, ബയോടെക്നോളജി, ഇക്കണോമിക്സ്, ബിസിനസ് മാനേജ്മെന്റ്, മാസ് കമ്യൂണിക്കേഷൻ, എൻവയോൺമെന്റ് സ്റ്റഡീസ്, കെമിസ്ട്രി എന്നീ മേഖലകളിലാണ് അവസരമുള്ളത്.
ഇസ്രയേൽ സൂപ്പർവൈസറുടെ/സർവകലാശാലയുടെ ലെറ്റർ ഓഫ് അക്സപ്റ്റൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഹെർബ്രൂ പഠനത്തിനായി രണ്ടു ഹ്രസ്വകാല (സമ്മർ സ്കൂൾ) അവസരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
വിശദമായ വിജ്ഞാപനം https://www.education.gov.in/scholarships -ൽ ലഭിക്കും. അപേക്ഷ http://proposal.sakshat.ac.in/scholarship വഴി മാർച്ച് 29 രാത്രി 11.59 വരെ നൽകാം.
ഹാർഡ് കോപ്പി അനുബന്ധരേഖകൾ സഹിതം മാർച്ച് 30-നുള്ളിൽ വിജ്ഞാപനത്തിലുള്ള വിലാസത്തിൽ ലഭിക്കണം.
Share your comments