<
  1. News

സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സിലെ 405 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു; ∙ശമ്പളം: 31,852 രൂപ വരെ

സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ. 350 മൈനിങ് സിർദാർ ഒഴിവുകളും 55 ഡപ്യൂട്ടി സർവേയർ ഒഴിവുകളുമാണുള്ളത്. കൂടുതൽ വിവരങ്ങൾ ഒഫീഷ്യൽ വെബ്‌സൈറ്റായ www.secl-cil.in ൽ ലഭ്യമാണ്.

Meera Sandeep
SECL Recruitment 2023; Apply online for 405 various vacancies
SECL Recruitment 2023; Apply online for 405 various vacancies

സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ.  350 മൈനിങ് സിർദാർ ഒഴിവുകളും 55 ഡപ്യൂട്ടി സർവേയർ ഒഴിവുകളുമാണുള്ളത്.  കൂടുതൽ വിവരങ്ങൾ ഒഫീഷ്യൽ വെബ്‌സൈറ്റായ www.secl-cil.in ൽ ലഭ്യമാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/02/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് 23 വരെ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

മൈനിങ് സിർദാർ (ടെക്നിക്കൽ & സൂപ്പർവൈസറി ഗ്രേഡ് സി)

പത്താം ക്ലാസ് ജയം, ഡിജിഎംഎസ് ധൻബാദ് നൽകുന്ന മൈനിങ് സിർദാർഷിപ് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി (Un-restricted), ഫസ്റ്റ് എയ്ഡ് & ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ പത്താം ക്ലാസ് ജയം, 3 വർഷ മൈനിങ് എൻജിനീയറിങ് ഡിപ്ലോമ, ഡിജിഎംഎസിന്റെ ഓവർമാൻ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി (Un-restricted) / തത്തുല്യം, ഗ്യാസ് ടെസ്‌റ്റിങ് സർട്ടിഫിക്കറ്റ്, ഫസ്‌റ്റ് എയ്‌ഡ് സർട്ടിഫിക്കറ്റ്.

ബന്ധപ്പെട്ട വാർത്തകൾ: എൻപിസിഐല്ലിലെ 193 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

ഡപ്യൂട്ടി സർവേയർ (ടെക്നിക്കൽ & സൂപ്പർവൈസറി ഗ്രേഡ് സി)

പത്താം ക്ലാസ് ജയം, ഡിജിഎംഎസിന്റെ സർവേ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി (Un-restricted)

ശമ്പളം

31,852 രൂപ

പ്രായപരിധി

പ്രായം 18-30 വയസ്സിനുമിടയിൽ ആയിരിക്കണം

ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

അപേക്ഷ ഫീസ്

1180 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, വിമുക്തഭടർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കോൾ ഇന്ത്യയിലെയും സബ്സിഡിയറി കമ്പനികളിലെയും ജീവനക്കാർ എന്നിവർക്കു ഫീസില്ല.

English Summary: SECL Recruitment 2023; Apply online for 405 various vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds