<
  1. News

ചില കാർഷിക വാർത്തകൾ

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാന മന്ത്രി മത്സ്യസമ്പാദന യോജനയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 27നകം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, എഫ്.എഫ്.ഡി.എ, കോഴിക്കോട് എന്ന വിലാസത്തിലോ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ക്കോ സമര്‍പ്പിക്കാം.

Meera Sandeep

മത്സ്യകൃഷി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാന മന്ത്രി മത്സ്യസമ്പാദന യോജനയിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ ജനുവരി 27നകം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, എഫ്.എഫ്.ഡി.എ, കോഴിക്കോട് എന്ന വിലാസത്തിലോ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ക്കോ സമര്‍പ്പിക്കാം.  അക്വാകള്‍ച്ചര്‍ പ്രമോട്ടറില്‍നിന്നും അപേക്ഷാ ഫോം ലഭിക്കും.  പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍നിന്നുള്ള അപേക്ഷകര്‍ അക്കാര്യം അപേക്ഷയില്‍ പ്രത്യേകം എഴുതണം.

കൂടുതല്‍ വിവരങ്ങള്‍ വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും.  ഫോണ്‍- 0495 2383780 ബന്ധപ്പെടുക.

കൈത്തറി ബോധവത്കരണ പരിപാടി 21ന്

കേന്ദ്ര കൈത്തറി മന്ത്രാലയത്തിന്റെയും ടെക്‌സ്‌റ്റൈൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കൈത്തറി മാർക്ക് സ്‌കീം, എച്ച്എൽഎം മൊബൈൽ ആപ്പ് വെബ്‌സൈറ്റ് എന്നിവയെക്കുറിച്ച് കൈത്തറി സംഘങ്ങൾക്കും കൈത്തറി തൊഴിലാളികൾക്കുമായുള്ള ക്ലസ്റ്റർ തല ബോധവത്കരണ പരിപാടി ഇന്ന് രാവിലെ 10.15ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്‌തു. എ.ഡി.എം കെ.കെ. ദിവാകരൻ അധ്യക്ഷനാവും. ടെക്‌സ്‌റ്റൈൽസ് കമ്മിറ്റി ക്വാളിറ്റി അഷ്വറൻസ് ഓഫീസർ കെ. രഘുപതി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ടി.ഒ. ഗംഗാധരൻ, കേരള ഹാൻഡ്‌ലൂം വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, വീവേഴ്‌സ് സർവീസ് സെൻറർ ഡെപ്യൂട്ടി ഡയറക്ടർ പി.വി. രവീന്ദ്രകുമാർ, എൻഐസി ടെക്‌നിക്കൽ ഡയറക്ടർ ആൻഡ്രൂസ് വർഗീസ് എന്നിവർ പങ്കെടുത്തു.

കന്നുകാലി-മുട്ടക്കോഴി പരിപാലന പരിശീലനം പരിപാടി സംഘടിപ്പിച്ചു

കന്നുകാലി വളര്‍ത്തലും മൃഗസംരക്ഷണവും ലാഭകരമാക്കാനും കര്‍ഷകരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമായി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് മൂന്ന് ദിവസം നീണ്ടുനിന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ശാസ്ത്രീയമായ കന്നുകാലി വളര്‍ത്തല്‍, തീറ്റപ്പുല്‍കൃഷി, രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും, ശാസ്ത്രീയമായ മുട്ടക്കോഴി വളര്‍ത്തലും പരിപാലനവും, കോഴി കുഞ്ഞുങ്ങളുടെ നഴ്സറി പരിപാലനം എന്നീ വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. കുറുമ്പന്‍മൂഴി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ 80 പരിശീലനാര്‍ഥികള്‍ പങ്കെടുത്തു.

English Summary: Some agricultural news

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds