
സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ഗുഡ് ട്രെയിൻ മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് RRC ഹുബ്ലിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.rrchubli.in വിസിറ്റ് ചെയ്‌ത് അപേക്ഷകളയക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ മൊത്തം 147 ഒഴിവുകൾ നികത്തും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/04/2022)
അവസാന തീയതി
അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 25 ആണ്.
സൗത്ത് വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്‌മെന്റ് 2022: യോഗ്യതകൾ
ഉദ്യോഗാർത്ഥി ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ അതിന് തുല്യമായ ബിരുദം നേടിയിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (13/04/2022)
പ്രധാനപ്പെട്ട തീയതികൾ, ഒഴിവുകളുടെ വിശദാംശങ്ങൾ, ആവശ്യമായ വിദ്യാഭ്യാസ യോഗ്യത എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ നിന്നും അറിയാവുന്നതാണ്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ മൂന്ന് റൗണ്ടുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT), ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ.
സൗത്ത് വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്‌മെന്റ് 2022: അപേക്ഷിക്കാനുള്ള നടപടികൾ
- RRC ഹൂബ്ലിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - www.rrchubli.in
- ഹോംപേജിലെ 'ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പുതിയ രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ വിവരങ്ങൾ നൽകുക.
Share your comments