കോവിഡിനെയും മറികടന്ന് കാര്‍ഷിക രംഗം മുന്നോട്ടേക്ക് എന്നാണ് കൃഷി വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വേനല്‍ക്കാല നെല്‍കൃഷി മുന്നോട്ടാക്കിയാണ് കര്‍ഷകര്‍ കളത്തിലിറങ്ങിയിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 37% കൂടുതല്‍ പ്രദേശത്താണ് വിളവിറക്കിയിരിക്കുന്നത്. മണ്‍സൂണിന് മുന്നെയുള്ള വിളവെടുപ്പാണ് ലക്ഷ്യം. ഖാരിഫ് കൃഷി ജൂണിലെ മഴയ്ക്ക് ശേഷമെ ഉണ്ടാവൂ. നെല്ലിന് പുറമെ പയറുവര്‍ഗ്ഗങ്ങളും ചെറുധാന്യങ്ങളും എണ്ണക്കുരുക്കളും 31% അധികമായി നട്ടുകഴിഞ്ഞു. 48.8 ലക്ഷം ഹെക്ടറില്‍ വിത നടന്നുകഴിഞ്ഞു.
കോവിഡിനെയും മറികടന്ന് കാര്‍ഷിക രംഗം മുന്നോട്ടേക്ക് എന്നാണ് കൃഷി വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വേനല്‍ക്കാല നെല്‍കൃഷി മുന്നോട്ടാക്കിയാണ് കര്‍ഷകര്‍ കളത്തിലിറങ്ങിയിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 37% കൂടുതല്‍ പ്രദേശത്താണ് വിളവിറക്കിയിരിക്കുന്നത്. മണ്‍സൂണിന് മുന്നെയുള്ള വിളവെടുപ്പാണ് ലക്ഷ്യം. ഖാരിഫ് കൃഷി ജൂണിലെ മഴയ്ക്ക് ശേഷമെ ഉണ്ടാവൂ. നെല്ലിന് പുറമെ പയറുവര്‍ഗ്ഗങ്ങളും ചെറുധാന്യങ്ങളും എണ്ണക്കുരുക്കളും 31% അധികമായി നട്ടുകഴിഞ്ഞു. 48.8 ലക്ഷം ഹെക്ടറില്‍ വിത നടന്നുകഴിഞ്ഞു.
വളവും കീടനാശിനിയും ഉറപ്പാക്കും
കാര്‍ഷിക മേഖലയെ ലോക്ക്ഡൗണില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് അറിയിച്ചു. ആവശ്യമായ വളവും കീടനാശിനിയും മാര്‍ക്കറ്റില്‍ ലഭ്യമാണെന്ന് ഉറപ്പാക്കും. പൂര്‍വ്വേന്ത്യയിലാണ് കൃഷി സജീവമായത്. പശ്ചിമ ബംഗാളില്‍ 11.3 ലക്ഷം ഹെക്ടറിലും തെലങ്കാനയില്‍ 7.5 ലക്ഷം ഹെക്ടറിലും ഒഡിഷയില്‍ 3 ലക്ഷം ഹെക്ടറിലും ആസാമില്‍ 2.7 ലക്ഷം ഹെക്ടറിലും നെല്‍കൃഷി തുടങ്ങി. ആകെ 32 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി ആരംഭിച്ചത്. മുന്‍ വര്‍ഷം ഇത് 23.8 ലക്ഷം ഹെക്ടര്‍ മാത്രമായിരുന്നു.
പയറും എണ്ണക്കുരുവും
പയര്‍ കൃഷിയിലും വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഗ്രീന്‍ ഗ്രാം (green gram) ,ബ്ലാക്ക് ഗ്രാം( black gram) എന്നിവയാണ് പ്രധാന വിളകള്‍. ഇതിലും 32 ശതമാനം വര്‍ദ്ധനവുണ്ടായി. 3 ലക്ഷം ഹെക്ടറില്‍ നിന്നും 4 ലക്ഷത്തിലേക്കാണ് കൃഷി വര്‍ദ്ധിച്ചത്. കപ്പലണ്ടി കൃഷിയിലെ വര്‍ദ്ധനവാണ് എണ്ണക്കുരുക്കളില്‍ ശ്രദ്ധേയം. 6.7 ലക്ഷം ഹെക്ടറിലാണ് എണ്ണക്കുരു കൃഷി. 12 ശതമാനം വര്‍ദ്ധനവാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ചോളം ,ബജ്‌റ എന്നിവയുടെ കൃഷിയിലും വര്‍ദ്ധനവുണ്ടായി. 27 ശതമാനം പ്രദേശത്ത് അധികമായി കൃഷി ഇറക്കി . ആകെ കൃഷി ഇപ്പോള്‍ 5.6 ലക്ഷം ഹെക്ടറിലാണ്.
ആസാം തേയില തോട്ടങ്ങള്‍ സജീവമായി
തേയിലത്തോട്ടങ്ങളില്‍ ഭാഗികമായി ജോലികള്‍ ആരംഭിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം ആസാമിലെ തേയിലത്തോട്ടങ്ങള്‍ക്ക് ആശ്വാസമാവുകയാണ്. ലോകാരോഗ്യ സംഘടനയും ആസാം ആരോഗ്യ വകുപ്പും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ചെറുതും വലുതുമായ തോട്ടങ്ങളില്‍ പണികളാരംഭിക്കാന്‍ തീരുമാനമായി. ശനിയാഴ്ച പ്രാഥമിക പണികള്‍ ആരംഭിച്ചു. തേയിലച്ചെടികളുടെ സംരക്ഷണം,ജലസേചനം,ജോലിക്കാരുടെ താമസസ്ഥലത്തെ അണുവിമുക്തമാക്കല്‍ എന്നീ ജോലികളാണ് ആരംഭിച്ചത്. ദരാംഗ്,ദിബ്രുഗര്‍ഗ്,ജോര്‍ഹട്ട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടം തോട്ടങ്ങള്‍ തുറക്കുകയെന്ന് ഇന്ത്യന്‍ ടീ അസോസിയേഷന്‍ ( Indian Tea Association-ITA) നേതാക്കള്‍ പറഞ്ഞു. ആസാമിലെ 803 തേയില എസ്‌റ്റേറ്റുകളിലായി പണിയെടുക്കുന്ന 7.21 ലക്ഷം ജീവനക്കാര്‍ക്കും 1.8 ലക്ഷം ചെറു തോട്ടങ്ങളില്‍ പണിയെടുക്കുന്ന 10 ലക്ഷം മറ്റ് തൊഴിലാളികള്‍ക്കും ഇത് ആശ്വാസകരമാണെന്ന് ആസാം ചായ് മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി രൂപേഷ് ഗൊവാല പറഞ്ഞു.
English summery- Sowing of summer crops ,rice,coarse cereals,pulses,oil seeds started ,Assam tea estates began its activities
English Summary: Sowing of summer crops began, tea gardens at Assam also opened
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments