<
  1. News

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ സബ്‌സിഡിയോടുകൂടിയുള്ള പ്രത്യേക ലോൺ ഒരു കോടി വരെ

കേരള ഫിനാൻസ് കോര്‍പ്പറേഷൻ, സ്വന്തമായി സ്റ്റാര്‍ട്ടപ്പ് തുടങ്ങിയവർക്ക് അത് വിപുലീകരിക്കുന്നതിനും കൂടുതൽ വരുമാനം നേടുന്നതിനുമായി കുറഞ്ഞ പലിശ നിരക്കിൽ സബ്‌സിഡിയോടുകൂടിയുള്ള പ്രത്യേക ലോൺ നൽകുന്നു. അഞ്ച് വര്‍ഷമാണ് തിരിച്ചടവ് കാലാവധി.

Meera Sandeep

കേരള ഫിനാൻസ് കോര്‍പ്പറേഷൻ, സ്വന്തമായി സ്റ്റാര്‍ട്ടപ്പ് തുടങ്ങിയവർക്ക് അത് വിപുലീകരിക്കുന്നതിനും കൂടുതൽ വരുമാനം നേടുന്നതിനുമായി കുറഞ്ഞ പലിശ നിരക്കിൽ സബ്‌സിഡിയോടുകൂടിയുള്ള പ്രത്യേക ലോൺ നൽകുന്നു.  

അഞ്ച് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. 7.26 ശതമാനം പലിശ നിരക്കിലാണ് ലോൺ അനുവദിക്കുന്നത്. രണ്ട് ശതമാനം പലിശ സബ്‍സിഡി ലഭിക്കും എന്നതാണ് പ്രധാന ആകര്‍ഷണം. സബ്‍സിഡി കൂടാതെ മൊത്തം ഒൻപത് ശതമാനമാണ് പലിശ നിരക്ക്. വിപണിക്ക് അനുസരിച്ച് മികച്ച ഉത്പന്നങ്ങളും സേവനങ്ങളും നൽകുന്ന സ്റ്റാര്‍ട്ടപ്പുകൾക്കാണ് ലോണിന് അര്‍ഹതയുള്ളത്.

ലോൺ ആര്‍ക്കെല്ലാം ലഭ്യമാക്കാം?

കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിലോ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷൻ ഡിഐപിപിക്ക് കീഴിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകൾക്കാണ് ലോൺ ലഭിക്കുക. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ടായിരിക്കണം. വായ്പ അനുവദിക്കുന്ന സമയത്ത് സ്റ്റാർട്ടപ്പിലെ ഇന്ത്യൻ പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം കുറഞ്ഞത് 51 ശതമാനം ആയിരിക്കണം.

ടാർഗറ്റുചെയ്യുന്ന പ്രശ്നം പരിഹരിക്കുന്നതിന് സ്റ്റാർട്ടപ്പ് ഉൽപ്പന്നത്തിലോ സേവനത്തിലോ ബിസിനസ്സ് മോഡലിലോ സാങ്കേതികവിദ്യകൾ ഉപയോഗിക്കണം. നിർദ്ദേശം പ്രായോഗികവും ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനം വിപണിക്ക് യോജിച്ചതുമായിരിക്കണം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ സമ്പത്ത് സൃഷ്ടിക്കുന്നതിനോ ഉള്ള സാധ്യതകൾ വേണം.

എന്തിനൊക്കെ ലോൺ ലഭിക്കും?

ഉത്പാദനത്തിനായി 25 ലക്ഷം രൂപയും വാണിജ്യവൽക്കരണത്തിനായി 50 ലക്ഷം രൂപയും വിപുലീകരണത്തിനായി ഒരു കോടി രൂപയും വരെയാണ് ലോൺ നൽകുക. വർക്ക്‌ഷോപ്പ് സജ്ജീകരിക്കുക, ആവശ്യമായ യന്ത്രസാമഗ്രികൾ വാങ്ങുക, കമ്പ്യൂട്ടറുകൾ, സെർവറുകൾ, സോഫ്‌റ്റ്‌വെയർ എന്നിവ വാങ്ങുക, അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുക തുടങ്ങിയവക്ക് ലോൺ ലഭിക്കും., അസംസ്‌കൃത വസ്തുക്കൾ വാങ്ങുക, വാടക, വൈദ്യുതി, ശമ്പളം പോലുള്ള പ്രവർത്തന ചെലവുകൾക്കും പ്രവർത്തന മൂലധനത്തിനും ഒക്കെ ഇങ്ങനെ പണം കണ്ടെത്താം. ക്ലൗഡ് ചെലവുകൾ, ലൈസൻസുകൾ, പെർമിറ്റുകൾ, കൺസൾട്ടൻസി തുടങ്ങിയവയ്ക്കും സഹായം ലഭിക്കും.

പര്‍ച്ചേസ് ഓര്‍ഡറുകൾക്ക് 10 കോടി രൂപ

പദ്ധതി ചെലവിൻെറ 90 ശതമാനം തുകയാണ് സാധാരണ ലോണിന് ലഭിക്കുക. ഓരോ ഘട്ടത്തിലും പ്രത്യേക ലോൺ ലഭിക്കും. പരമാവധി 12 മാസത്തെ മോറട്ടോറിയം ലോണിന് ലഭിക്കും. 60 മാസമാണ് തിരിച്ചടവ് കാലാവധി. മോറട്ടോറിയം ഉൾപ്പെടെ 60 തവണകളായി തുക തിരിച്ചടയ്ക്കാനുമുള്ള സൗകര്യം ലഭിക്കും. പര്‍ച്ചേസ് ഓര്‍ഡറുകൾക്ക് അധിക തുകയുടെ ലോൺ ലഭിക്കും. ഓര്‍ഡര്‍ നടപ്പാക്കാൻ 10 കോടി രൂപ വരെയാണ് നൽകുന്നത്. ലോൺ തുക പര്‍ച്ചേസ് ഓര്‍ഡറിൻെറ മൂല്യത്തിൻെറ 80 ശതമാനം കവിയരുത്. ഏത് തരം പദ്ധതിയാണ്, ക്രെഡിറ്റ് റേറ്റിംഗ് എന്നിവയെ അടിസ്ഥാനമാക്കിയാകും വായ്പ അനുവദിക്കുന്നത്.

English Summary: Special loan with subsidy at low interest rate for startup ventures

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds