ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ITBP) എന്നിവയിൽ കോൺസ്റ്റബിൾ (General Duty) സശാസ്ത്ര സീമ ബാൽ (SSB), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF), അസം റൈഫിൾസിലെ റൈഫിൾമാൻ (General Duty), എൻസിബിയിൽ ശിപായി എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷകൾ ക്ഷണിച്ചു. ആകെ 24,369 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in വിസിറ്റ് ചെയ്‌ത് അപേക്ഷകൾ അയക്കാവുന്നതാണ്. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/11/2022)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് നവംബർ 30 വരെ അപേക്ഷിക്കാം.
ഒഴിവുകളുടെ വിശദവിവരങ്ങൾ
ആകെ 24,369 ഒഴിവുകളാണുള്ളത്.
സിഐഎസ്എഫ് - 100 , ബിഎസ്എഫ്- 10,497, എസ്എസ്ബി- 1284, അസം റൈഫിൾസ്- 1697, ഐടിബിപി- 1613, എസ്എസ്എഫ്- 103, സിആർപിഎഫ് -8911, നർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ-164.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ നേവി വിവിധ ബ്രാഞ്ചുകളിലെ ഓഫിസർ തസ്‌തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസാണ് അടിസ്ഥാനയോഗ്യത
ശാരീരിക യോഗ്യത:
പുരുഷൻ ഉയരം 170 , നെഞ്ചളവ്: 80 സെ.മീ (വികസിപ്പിക്കുമ്പോൾ 85 സെ.മീ), (പട്ടികവർഗം യഥാക്രമം 162.5 സെ.മീ. 76–81 സെ.മീ.
സ്ത്രീ: ഉയരം- 157 സെമി (പട്ടിക വർഗം 150 സെമി) തൂക്കം ആനുപാതികം.
പ്രായപരിധി
പ്രായം 01.01.2023 ന് 18–23 (എസ്‌സി/എസ്ടിക്ക് 5 വർഷവും ഒബിസിക്കു 3 വർഷവും ഇളവ്)
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/11/2022)
ശമ്പളം
ലവൽ 3: 21,700– 69,100 രൂപ (എൻസിബി ശിപായ് തസ്തികയിൽ ലവൽ 1: 18,000–56,900 രൂപ).
കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷ, ശാരീരികക്ഷമത പരീക്ഷ, മെഡിക്കൽ രേഖകളുടെ പരിശോധന എന്നിവയുണ്ട്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രം.
100 രൂപയാണ് പരീക്ഷഫീസ്. സ്ത്രീകൾ, എസ്‌സി/എസ്ടി വിഭാഗക്കാർ, വിമുക്ത ഭടന്മാർ എന്നിവർക്കു ഫീസില്ല.
Share your comments