ദില്ലി പൊലീസിലെ സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ആകെ 4300 സബ് ഇൻസ്പെക്ടർ (ദില്ലി പൊലീസ് ആന്റ് സിഎപിഎഫ്) ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in. അപേക്ഷ സമർപ്പിക്കാം.
ബന്ധപ്പെട്ട വർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (11/08/2022)
അവസാന തീയതി
ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. ആഗസ്റ്റ് 10 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
തസ്തിക - സബ് ഇൻസ്പെക്ടർ (ജിഡി) സിഎപിഎഫ്
ഒഴിവുകളുടെ എണ്ണം - 3960
തസ്തിക - സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്) - (സ്ത്രീ - പുരുഷൻ) ദില്ലി പൊലീസ്
ഒഴിവുകളുടെ എണ്ണം - 228 പുരുഷൻമാർ, 112 സ്ത്രീകൾ
പേ ഓഫ് സ്കെയിൽ - 35400 - 112400/-ലെവൽ 6
ബന്ധപ്പെട്ട വർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/08/2022)
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദമുണ്ടായിരിക്കണം.
പ്രായപരിധി
20-25 ആണ് പ്രായപരിധി.
അപേക്ഷ ഫീസ്
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ അപേക്ഷ ഫീസ് അടക്കാം. ജനറൽ, ഒബിസി, ഇഡബ്ലിയു എസ് എന്നിവർക്ക് 100 രൂപയാണ് ഫീസ്. എസ് സി, എസ് ടി, വനിത, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല. ഉദ്യോഗാർത്ഥികൾക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
ഓൺലൈനായി ഫീസടക്കേണ്ട തീയതി ആഗസ്റ്റ് 31. അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള തീയതി സെപ്റ്റംബർ 1. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബറിലാണ്. പേപ്പർ 2 പരീക്ഷതീയതി ഉടൻ അറിയിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
Share your comments