ഇന്ത്യയിലെ വിവിധ കേന്ദ്ര സേനകളിലുള്ള ഒഴിവുകളിലെ നിയമനത്തിനായി സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷകൾ ക്ഷണിച്ചു. ആകെ 26,146 ഒഴിവുകളാണുള്ളത്. കോൺസ്റ്റബിൾ (HD), റൈഫിൾമാൻ തസ്തികകളിലാണ് നിയമനം. ഒബ്ജെക്ടീവ് മാതൃകയിലാണു പരീക്ഷ. മലയാളത്തിലും ചോദ്യങ്ങൾ ലഭിക്കും. എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ആർമിയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 31 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ശമ്പളം
21,700 രൂപ മുതൽ 69,100 രൂപവരെയാണ് ശമ്പളം.
പരീക്ഷാഫീസ്
100 രൂപയാണ് പരീക്ഷാഫീസ്. സ്ത്രീകൾ, എസ്‌സി/എസ്ടി വിഭാഗക്കാർ, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസ് വേണ്ട. ഓൺലൈൻ രജിസ്ട്രേഷന് https://ssc.nic.in സന്ദർശിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: VHSE കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിലെ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
ഒഴിവുകളുടെ വിശദാംശങ്ങൾ
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF). ആകെ 11,025 ഒഴിവുകൾ ഉണ്ട്.
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF). ആകെ 6174 ഒഴിവുകൾ.
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF). ആകെ 3337 ഒഴിവുകൾ.
ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് (ITBP). ആകെ 3189 ഒഴിവുകൾ.
അസം റൈഫിൾസ് (AR). ആകെ 1490 ഒഴിവുകൾ.
സശസ്ത്ര സീമാ ബൽ (SSB). ആകെ 635 ഒഴിവുകൾ.
സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF) ആകെ 296 ഒഴിവുകൾ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (29/11/2023)
തസ്തിക വിവരങ്ങൾ
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (എസ്എസ്എഫ്) വിഭാഗങ്ങളിൽ കോൺസ്റ്റബിൾ (ജിഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജിഡി) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
യോഗ്യത
മെട്രിക്കുലേഷൻ/പത്താം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത. പുരുഷൻക്ക് ഉയരം 170 സെമീ ഉയരവും 80 സെ.മീ. നെഞ്ചളവും ഉണ്ടായിരിക്കണം. വികസിപ്പിക്കുമ്പോൾ 85 സെ.മീ. വേണം. (പട്ടികവർഗക്കാർക്ക് യഥാക്രമം 162.5 സെ.മീ, 76–81 സെ.മീ.)
സ്‌ത്രീകൾക്ക് 157 സെ.മീ. ഉയരം വേണം. പട്ടിക വർഗക്കാർക്ക് 150 സെ.മീ. മതി. തൂക്കം ഉയരത്തിന് ആനുപാതികം ആവണം. പ്രായം 01.01.2024ന് 18 വയസിനും 23 വയസിനും ഇടയിൽ. എസ്‌സി/എസ്ടി വിഭാഗത്തിന് 5 വർഷവും ഒബിസിക്കു 3 വർഷവും ഇളവ് ഉണ്ട്.
തിരഞ്ഞെടുപ്പ്
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും ശാരീരിക ക്ഷമതാ പരീക്ഷ, മെഡിക്കൽ ടെസ്റ്റ്, രേഖ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കായികക്ഷമതാ പരീക്ഷയ്ക്ക് പുരുഷൻമാർ 24 മിനിറ്റിൽ 5 കിലോമീറ്റർ ഓട്ടവും സ്‌ത്രീകൾ എട്ടര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടവും പൂർത്തിയാക്കണം.
Share your comments