<
  1. News

വലിയ റിസ്ക് ഇല്ലാതെ, IRCTC യുടെ സഹായത്തോടെ ബിസിനസ് തുടങ്ങി സ്ഥിര വരുമാനം നേടാം

കയ്യിലുള്ള പണമിറക്കി ബിസിനസ്സ് വിജയിച്ചില്ലെങ്കിലോ? നമ്മളെല്ലാവരും ഭയക്കുന്ന ഒരു സാഹചര്യമാണത്. വലിയ റിസ്ക് ഇല്ലാതെ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ വൻകിട കമ്പനികൾ തയ്യാറാണ്. ഡീലര്‍ഷിപ്പ് പോലെ തന്നെ മറ്റ് കമ്പനികളുമായി ചേര്‍ന്ന് വിവിധ സേവനങ്ങളുടെ ഏജൻസിയിലൂടെ വരുമാനം ഉണ്ടാക്കാം. ഐആര്‍സിടിയുമായി ചേര്‍ന്ന് 45000-80,000 രൂപ വരെ വരുമാനം ഉണ്ടാക്കാം.ഐആര്‍സിടിസി സഹായത്തോടെ സ്ഥിര വരുമാനം നേടാം

Meera Sandeep
Start a business with the help of IRCTC and earn a steady income without much risk
Start a business with the help of IRCTC and earn a steady income without much risk

കയ്യിലുള്ള പണമിറക്കി ബിസിനസ്സ് വിജയിച്ചില്ലെങ്കിലോ? നമ്മളെല്ലാവരും ഭയക്കുന്ന ഒരു സാഹചര്യമാണത്.  വലിയ റിസ്ക് ഇല്ലാതെ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ വൻകിട കമ്പനികൾ തയ്യാറാണ്. ഡീലര്‍ഷിപ്പ് പോലെ തന്നെ മറ്റ് കമ്പനികളുമായി ചേര്‍ന്ന് വിവിധ സേവനങ്ങളുടെ ഏജൻസിയിലൂടെ വരുമാനം ഉണ്ടാക്കാം. ഐആര്‍സിടിയുമായി ചേര്‍ന്ന് 45000-80,000 രൂപ വരെ വരുമാനം ഉണ്ടാക്കാം.ഐആര്‍സിടിസി സഹായത്തോടെ സ്ഥിര വരുമാനം നേടാം

നിലവിലെ സാഹചര്യത്തിൽ അധിക വരുമാനം നേടാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഐആര്‍സിടിസി അവസരം നൽകുന്നുണ്ട്. ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻെറ അംഗീകൃത ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഏജൻസി തുടങ്ങുന്നതിലൂടെ പ്രതിമാസം 80,000 രൂപ വരെ സ്ഥിര വരുമാനം നേടാൻ കഴിയും.

ഇന്ത്യൻ റെയിൽ‌വേയുടെ അനുബന്ധ സ്ഥാപനമായ ഐ‌ആർ‌സി‌ടി‌സി ഓൺ‌ലൈൻ ടിക്കറ്റ് ബുക്കിംഗ്, കാറ്ററിംഗ് സേവനങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. ഇന്ത്യൻ റെയിൽ‌വേയുടെ റിസർവ് ചെയ്ത ടിക്കറ്റുകളുടെ 55 ശതമാനവും ഓൺലൈനിലൂടെയാണ് ഇപ്പോൾ ബുക്ക് ചെയ്യുന്നത്, ഐആർ‌സി‌ടി‌സിയുടെ അംഗീകൃത ടിക്കറ്റ് ബുക്കിംഗ് ഏജൻറുമാര്‍ക്ക് മികച്ച വരുമാനവും ലഭിക്കും.

ഓരോ ടിക്കറ്റിനും കമ്മീഷൻ

തത്കാൽ, വെയിറ്റിംഗ് ലിസ്റ്റ്, ആർ‌എസി തുടങ്ങി എല്ലാ ടിക്കറ്റുകളും ഏജൻറുമാര്‍ മുഖേന ബുക്ക് ചെയ്യാം.അംഗീകൃത ഏജൻറുമാർക്ക് ഓരോ ടിക്കറ്റ് ബുക്കിംഗിലും, പണം ഇടപാടുകൾ നടക്കുമ്പോഴും നല്ലൊരു തുക കമ്മീഷൻ ലഭിക്കും.വിവിധ റിപ്പോര്‍ട്ടുകൾ പ്രകാരം ഒരു ഐ‌ആർ‌സി‌ടി‌സി ഏജൻറിന് നോൺ എ‌സി ടിക്കറ്റിന് 20 രൂപയും എസി ടിക്കറ്റിന് 40 രൂപയും കമ്മീഷൻ ലഭിക്കും. കൂടാതെ, 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടിന് തുകയുടെ ഒരു ശതമാനവും, 2,000 രൂപ വരെയുള്ള തുകയുടെ 0.75 ശതമാനവും ഏജന്റുമാർക്ക് അധികമായി ലഭിക്കും.

എത്ര ടിക്കറ്റ് വേണമെങ്കിലും ബുക്ക് ചെയ്യാം

അംഗീകൃത ഏജൻറിന് പരിധിയില്ലാത്ത ടിക്കറ്റ് ബുക്കിംഗ് സാധ്യമാണ്.എളുപ്പത്തിൽ ടിക്കറ്റ് കാൻസൽ ചെയ്യാനും അവസരമുണ്ട്. ട്രെയിൻ ടിക്കറ്റിന് പുറമെ, വിമാന ടിക്കറ്റ്, ബസ് ടിക്കറ്റ് തുടങ്ങിയവയും ബുക്ക് ചെയ്യാം.ആഭ്യന്തര, അന്തർദ്ദേശീയ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്ന ഒരു ഓൺലൈൻ അക്കൗണ്ടും ഏജൻറിന് ലഭിക്കും.ഒരു വർഷത്തെ ഏജൻസിക്ക് ഒരു ഏജൻറ് 3,999 രൂപ നൽകിയാൽ മതിയാകുംരണ്ട് വർഷത്തെ ഏജൻസിക്ക് 6,999 രൂപ ഈടാക്കും. ഒരു മാസം ബുക്ക് ചെയ്യുന്ന100 മുതൽ 300 ടിക്കറ്റുകൾക്ക് നിശ്ചിത ഫീസ് ഈടാക്കും.

എങ്ങനെ ഏജൻസി തുറക്കാം?

ഏജൻറായി രജിസ്റ്റര്‍ ചെയ്യുന്നതിന് https://irctcregistration.co.in/ എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ഓൺലൈൻ ആയി തന്നെ അപേക്ഷ സമര്‍പ്പിക്കാൻ ആകും. ഒപ്പിട്ട അപേക്ഷാ ഫോമും ഡിക്ലറേഷൻ ഫോമും രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകളും ഉൾപ്പെടെ അപേക്ഷ നൽകാം.ഐആർ‌സി‌ടി‌സി ഐഡിക്ക് 1,180 രൂപ ഫീസ് ഈടാക്കും. ഒ‌ടി‌പി, വീഡിയോ പരിശോധനയ്‌ക്ക് ഡിജിറ്റൽ സർ‌ട്ടിഫിക്കറ്റ് ലഭിക്കും.ഫീസ് നൽകിയ ശേഷം ഐആർ‌സി‌ടി‌സി ക്രെഡൻഷ്യലുകൾ ഇമെയിൽ ആയി ലഭിക്കും.

അംഗീകൃത ഏജൻറ് ആകുന്നതോടെ ഇടപാടുകാര്‍ക്ക് നിങ്ങൾ മുഖേന ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.പാൻ കാർഡ്, ആധാർ കാർഡ്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ഫോട്ടോ, ഓഫീസ് വിലാസം, എന്നിവയൊക്കെ ആവശ്യമാണ്

English Summary: Start a business with the help of IRCTC and earn a steady income without much risk; More info

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds