<
  1. News

സ്റ്റാർട്ടപ്പുകൾക്ക് ഒരു ലക്ഷം മുതൽ പത്തു ലക്ഷം രൂപവരെ സബ്‌സിഡി പദ്ധതി : ഒക്‌ടോബർ 15നകം അപേക്ഷിക്കുക .

കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും കാർഷിക വ്യവസായ ഇൻകുബേറ്റർ സേവനങ്ങൾക്കുള്ള പദ്ധതികൾ സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യം വഴി നടപ്പാക്കുന്ന പദ്ധതിയാണ് കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും കാർഷിക വ്യവസായി പ്രോത്സാഹനത്തിനായുള്ള ഇൻകുബേറ്റർ സേവനങ്ങൾക്കുള്ള പദ്ധതി.

Arun T

നൂതന സാങ്കേതിക വിദ്യ വികസനം, സംരംഭകത്വ പ്രോത്സാഹനം, കാർഷിക മേഖല നേരിടുന്ന വിവിധ വെല്ലുവിളികൾക്കുള്ള പരിഹാരാധിഷ്ഠിതമായ സാങ്കേതിക വികസനം തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പദ്ധതി എസ്.എഫ്.എ.സി നടപ്പാക്കുന്നത്.

സംരംഭം തുടങ്ങാൻ സീഡ് ഫണ്ട് ആയി ഒരു ലക്ഷം മുതൽ പത്തു ലക്ഷം രൂപവരെ ബാക്ക് ഏൻഡ് സബ്‌സിഡി രൂപത്തിൽ നൽകുന്നു. സംരഭകരിൽ സമ്മാനാർഹരാകുന്ന പുത്തൻ ആശയങ്ങൾക്ക് ഒരു ലക്ഷം രൂപവരെ സമ്മാന തുക നൽകുന്നു. ഇൻക്യൂബേർ ഫീസ് , ആവശ്യ വസ്തുക്കൾക്കുള്ള ചെലവ് , മാർക്കറ്റിങ് , പേറ്റൻറ് റെജിസ്റ്ററേഷൻ എന്നിവയ്ക്ക് നിബന്ധന പ്രകാരമുള്ള തുക തിരിച്ചു നൽകുന്നതാണ്.

ഇതിനായി അപേക്ഷകൾ ഓൺലൈനായി എസ്.എഫ്.എ.സിയുടെ വെബ്സൈറ്റിൽ www.sfackerala.org അപേക്ഷിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്

Tollfree -    1800-425-1661
office No -  0471-2742110
Email Id -  sfackerala.agri@kerala.gov.in

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15/10/2020
വൈകുന്നേരം 5 മണി.

Managing Director
Small Farmers' Agribusiness Consortium
Thiruvananthapuram

English Summary: startup subsidy for innovators kjoct0820ar

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds