സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണസേവന തൽപരരായ യുവജനങ്ങൾക്ക് 13 മാസം ഫെലോഷിപ്പോടെ പരിശീലനത്തിന് അവസരം 12 പ്രമുഖ സന്നദ്ധസംഘടനകളുമായി കൈകോർത്താണു വിദഗ്ധരുടെ മേൽനോട്ടത്തിൽ പരിശീലനം.
https://youthforindia.org.bomi സൈറ്റിൽ 30 വരെ അപേക്ഷ സമർപ്പിക്കാം.
പരിശീലനം തുടങ്ങുമ്പോൾ ബാച്ചിലർ ബിരുദം വേണം. പ്രായം 21-32 വയസ്സ്. ഒബിസിഐ വിഭാഗക്കാർക്കും അപേക്ഷിക്കാം.
പ്രതിമാസം 15,000 രൂപ ഫെലോഷിപ്പും 1000 രൂപ യാത്രപ്പടിയും. നാട്ടുഭാഷ പരിചയമില്ലാത്തവർക്കു വിശേഷസഹായം. 13 മാസം പൂർത്തിയാക്കുമ്പോൾ 50,000 രൂപ റീ-അജമെന്റ് അലവൻസ്, യാത്രച്ചെലവ്, ആരോഗ്യ-അപകട ഇൻഷുറൻസ്, താമസസൗകര്യം എന്നിവ ലഭിക്കും.
Share your comments