 
            സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴിലുള്ള സ്വയം തൊഴിൽ വായ്പയ്ക്കായി ജില്ലയിലെ തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽനിന്നും അപേക്ഷ ക്ഷണിച്ചു.
പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ നൽകുന്നത്. അപേക്ഷകർ 18 നും 55 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. ആറു ശതമാനം പലിശ നിരക്കിൽ വായ്പത്തുക 60 മാസ ഗഡുക്കളായാണ് തിരിച്ചടക്കേണ്ടത്.
കോർപറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തുജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപറേഷന്റെ ജില്ല ഓഫീസുമായി ബന്ധപ്പെടണം.
ഫോൺ : 0497 2705036
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments