തിരുവനന്തപുരം: സെപ്തംബർ 28 ലോക ഹരിത ഉപഭോക്തൃദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (28 സെപ്റ്റംബർ) രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ് ക്ലബിലെ ടി.എൻ. ഗോപകുമാർ സ്മാരകഹാളിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവ്വഹിക്കും. ഗതാഗതവകുപ്പ് മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിക്കും.
എല്ലാ വർഷവും സെപ്തംബർ 28 ലോക ഹരിത ഉപഭോക്തൃദിനമായി ആചരിക്കുന്നു. 'മാലിന്യരഹിത ഊർജ്ജത്തിലേക്കുള്ള മാറ്റത്തിലൂടെ ഉപഭോക്തൃശാക്തീകരണം' എന്നതാണ് ഇത്തവണത്തെ ലോക ഹരിത ഉപഭോക്തൃദിനം മുന്നോട്ടുവയ്ക്കുന്ന ആശയം.
പരിസ്ഥിതി മലിനീകരണം ഉണ്ടാകാത്തതും പുനർനിർമിക്കാവുന്നതുമായ ഊർജ്ജം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിന് പുതിയമാർഗങ്ങൾ കണ്ടെത്തി ഉപഭോക്താക്കളിലെത്തിക്കുകയും ഊർജ്ജം പാഴാക്കാതെ ഉപയോഗിക്കുകയും ചെയ്യുക എന്നത് ആധുനിക കാലത്തിന്റെ ആവശ്യകതയായി മാറിയിരിക്കുന്നു. സംസ്ഥാന സി.ഡി.ആർ.സി പ്രസിഡന്റ് റിട്ട. ജസ്റ്റിസ് കെ.സുരേന്ദ്ര മോഹൻ മുഖ്യപ്രഭാഷണം നടത്തും.
'ഉപഭോക്തൃശാക്തീകരണം മാലിന്യമുക്തഊർജ ഉപഭോഗത്തിലൂടെ' എന്ന വിഷയം ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്. അക്രഡിറ്റഡ് എനർജി ഓഡിറ്റർ സുരേഷ്ബാബു.ബി.പി വിഷയാവതരണം നടത്തും. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. സംസ്ഥാന ഉപഭോക്തൃവകുപ്പ് തയ്യാറാക്കിയിട്ടുള്ള പരസ്യചിത്രത്തിന്റെ റിലീസ്, 'സ്‌നേഹം പകരും ഊർജ്ജം' പോസ്റ്റർ പ്രകാശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
Share your comments