<
  1. News

സംസ്ഥാനതല തദ്ദേശദിനാഘോഷം: പ്രദര്‍ശന-വിപണന മേളയില്‍ കുടുംബശ്രീയുടെ കൈമാറ്റ ചന്ത

സംസ്ഥാനതല തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് ചാലിശ്ശേരി മുല്ലയംപറമ്പ് ക്ഷേത്രമൈതാനത്ത് ഫെബ്രുവരി 19 വരെ നടക്കുന്ന പ്രദര്‍ശന -വിപണന-പുഷ്പ മേളയില്‍ കൈമാറ്റ ചന്ത സംഘടിപ്പിക്കുന്നു. ഒരു വ്യക്തി ഉപയോഗിച്ച വസ്തു തന്റെ ആവശ്യത്തിന് ശേഷം വലിച്ചെറിയുന്നതിന് പകരം ഉപയോഗയോഗ്യമാണെങ്കില്‍ മറ്റൊരാളുടെ ആവശ്യത്തിന് കൈമാറ്റം ചെയ്യാനുള്ള അവസരമാണ് കൈമാറ്റ ചന്തയിലൂടെ നടക്കുക.

Meera Sandeep
സംസ്ഥാനതല തദ്ദേശദിനാഘോഷം: പ്രദര്‍ശന-വിപണന മേളയില്‍ കുടുംബശ്രീയുടെ കൈമാറ്റ ചന്ത
സംസ്ഥാനതല തദ്ദേശദിനാഘോഷം: പ്രദര്‍ശന-വിപണന മേളയില്‍ കുടുംബശ്രീയുടെ കൈമാറ്റ ചന്ത

പാലക്കാട്: സംസ്ഥാനതല തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് ചാലിശ്ശേരി മുല്ലയംപറമ്പ് ക്ഷേത്രമൈതാനത്ത് ഫെബ്രുവരി 19 വരെ നടക്കുന്ന പ്രദര്‍ശന - വിപണന-പുഷ്പ മേളയില്‍ കൈമാറ്റ ചന്ത സംഘടിപ്പിക്കുന്നു. ഒരു വ്യക്തി ഉപയോഗിച്ച വസ്തു തന്റെ ആവശ്യത്തിന് ശേഷം വലിച്ചെറിയുന്നതിന് പകരം ഉപയോഗയോഗ്യമാണെങ്കില്‍ മറ്റൊരാളുടെ ആവശ്യത്തിന് കൈമാറ്റം ചെയ്യാനുള്ള അവസരമാണ് കൈമാറ്റ ചന്തയിലൂടെ നടക്കുക.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തൃത്താല മണ്ഡലത്തിലെ കുടുംബശ്രീ സി.ഡി.എസുകളള്‍ മുഖേന കൈമാറ്റ ചന്തയിലേക്ക് വസ്തുക്കള്‍ ശേഖരിച്ചിരുന്നു.  മുല്ലയംപറമ്പില്‍ ഒരുക്കിയ കൈമാറ്റ ചന്തയിലൂടെ സൗജന്യമായി  ആവശ്യക്കാര്‍ക്ക് വസ്തുക്കള്‍ കൈമാറുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ബി.എസ് മനോജ് അറിയിച്ചു.

ഉപയോഗയോഗ്യമായ വസ്ത്രം, പുസ്തകം, കളിപ്പാട്ടങ്ങള്‍, ബാഗ്, ഷൂ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് കൈമാറ്റ ചന്തയിലേക്ക് കൈമാറാനുള്ള സൗകര്യവും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

Palakkad: In connection with the state-level Local Government Day celebrations, a market is being organized at the Chalissery Mullayamparamp temple grounds at the exhibition-marketing-flower fair till February 19. This barter market is an opportunity for a person to exchange used items for someone else's needs if it is usable instead of throwing them away after the need.

Under the leadership of the Kudumbashree District Mission, the materials were collected for the transfer market through the Kudumbasree CDSs of Trithala Mandal. Kudumbashree District Mission Coordinator BS Manoj informed that the items will be handed over to the needy for free through the exchange market set up at Mullayamparam.

The fair also provides a facility for the public to hand over usable clothes, books, toys, bags, shoes and electronics to the swap market.

English Summary: State-level Local Govt Day Celebration: Kudumbashree's Exchange Mkt Fair

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds