കയിലുള്ള കാശ് മുടക്കിയോ വായ്പയെടുത്താ ബിസിനസ് തുടങ്ങുന്നത് കളിയല്ല.
എല്ലാ രീതിയിലും അത് ഗൗരവം അർഹിക്കുന്ന കാര്യമാണ്.
ഒരു വ്യക്തിയുടെ ജാതകത്തിൽ നല്ല ദശാകാലങ്ങൾ ഉണ്ടാകും. ആ സമയത്തു ബിസിനസ് തുടങ്ങുന്നതാണ് അനുയോജ്യം. ലഗ്നാലും ചന്ദ്രാലും 3,7, 11 ഭാവങ്ങൾക്കു 6,8,12 ഭാവങ്ങളെക്കാൾ ബലം വേണം. കൂടാതെ ലഗ്നാധിപനും കർമ്മസ്ഥാനാധിപനും അനുകൂലമായ ദശാകാലങ്ങളും ബിസിനസ് തുടങ്ങാൻ അത്യാവശ്യമാണ്.
മികച്ച മുഹൂർത്തം കണ്ടെത്തുന്നത്.
ഒരു വ്യാപാരം ആരംഭിക്കുന്നതിനുള്ള ചിന്ത മനസ്സിൽ ഉദിക്കുന്ന സമയവും (ഈ വിഷയത്തിൽ നമുക്ക് നിയന്ത്രണമില്ല) അത് നടപ്പിലാക്കാമെന്ന് തീരുമാനിക്കുന്ന സമയവും ഏറെ പ്രാധാന്യമുള്ളതാണ്. സ്ഥാപനം രജിസ്റ്റർ ചെയ്യുക, ബാങ്ക് അക്കൗണ്ട് തുടങ്ങുക, നികുതി രജിസ്ട്രേഷൻ എടുക്കുക എന്നീ കാര്യങ്ങൾ ചെയ്യുന്ന സമയം അതിനുശേഷം മാത്രമേ പ്രാധാന്യം അർഹിക്കുന്നുള്ളൂ.
എന്നാൽ ഒരു സ്ഥലം (ഓഫീസ്) എടുത്ത് അതിൽ ആദ്യമായി പ്രവർത്തനം ആരംഭിക്കുന്ന സമയത്തിന് നല്ല പ്രസക്തിയുണ്ട്. ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ (ഗ്രൗണ്ട് വർക്ക്) ചെയ്തു തുടങ്ങുന്ന സമയം പ്രാധാന്യമുള്ളതാണ്, സാങ്കേതിക വിദ്യയിലൂടെ കാര്യങ്ങൾ മുന്നോട്ടു നീക്കുന്ന സമയവും പ്രാധാന്യമുള്ള വിഷയം തന്നെ.
വ്യാപാരം തുടങ്ങുന്നതിനുള്ള മുഹൂർത്തം
1. ലഗ്നാധിപനും ഭാവാധിപനും 9), കർമ്മാധിപനും പതിനൊന്നാം ഭാവാധിപനും നല്ല ബലവും ശുഭത്വവും വേണം. ഈ ഭാവങ്ങൾക്ക് പാപമദ്ധ്യസ്ഥിതിയോ ദൃഷ്ടിയോ വരരുത്.
2. വ്യാഴം ബലവാനായി ശുഭകരമായ ഭാവങ്ങളിൽ ഉണ്ടാകണം.
3. വെളുത്ത പക്ഷത്തിലെ ദശമി, ഷഷ്ഠി, ഏകാദശി എന്നീ തിഥികൾ ഏറ്റവും അനുയോജ്യം
4. ബിസിനസ്സ് തുടങ്ങുന്നയാളുടെ നക്ഷത്രത്തിൽ സമ്പത്ത് രണ്ടാം ഭാവം) ക്ഷേമം (നാല്) പരമമിത്ര നക്ഷത്രങ്ങൾ (ഒൻപത്) ഏറ്റവും അനുയോജ്യം.
5. 6-8-12 ഭാവങ്ങൾ കാര്യമായി പ്രസക്തിയില്ലാതെ നില്ക്കുന്നത് അഭികാമ്യം. ശുഭദൃഷ്ടികൾ നന്നായിരിക്കും.
6. ജാതകന്റെ അഷ്ടമരാശിക്കറ് ഒഴിവാക്കുക.
7. പഞ്ചാംഗദോഷങ്ങളും കഴിയുന്നത്ര ഒഴിവാക്കണം.
ബിസിനസ്സ് തുടങ്ങുന്ന സമയത്തിന് തൊട്ടുമുൻപ് നന്നായി പ്രാണയാമം ചെയ്ത് വിഘ്നേശ്വരനെയും ഗുരുകാരണവന്മാരെയും നന്നായി പ്രാർത്ഥിക്കുക. അജ്ഞാചക്രത്തിൽ ശ്രദ്ധിച്ച് പറ്റുമെങ്കിൽ ഒരു വിളക്ക് കൊളുത്തി ജപങ്ങളോടുകൂടി ബിസിനസ്സ് ആരംഭിക്കുക. പ്രകടനപരമായി പെരുമാറുമ്പോൾ നമ്മുടെ ഭക്തിയും ശ്രദ്ധയും നഷ്ടപ്പെടും. തികഞ്ഞ ഭക്തിയോടെ വേണം മുഹൂർത്തസമയത്ത് പ്രവർത്തനം തുടങ്ങുവാൻ.
Share your comments