<
  1. News

കേര വെളിച്ചെണ്ണ ഉൽപാദനം നിർത്തി, സ്വകാര്യ കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് വില ഉയരാൻ സാധ്യത

കേരഫെഡ് കേര വെളിച്ചെണ്ണയുടെ ഉൽപാദനം പൂർണമായും നിർത്തി. കാരണം മറ്റൊന്നല്ല വെളിച്ചെണ്ണ നിറക്കാൻ പാക്കറ്റുകൾക്ക് ക്ഷാമം നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ ആണ് നടപടി. രണ്ട് പ്ലാന്റുകളിൽ ആയി പ്രതിദിനം 70 ടൺ വെളിച്ചെണ്ണയാണ് ഉത്പാദിപ്പിച്ചിരുന്നത്.

Priyanka Menon
കേരഫെഡ് കേര വെളിച്ചെണ്ണ
കേരഫെഡ് കേര വെളിച്ചെണ്ണ

കേരഫെഡ് കേര വെളിച്ചെണ്ണയുടെ ഉൽപാദനം പൂർണമായും നിർത്തി. കാരണം മറ്റൊന്നല്ല വെളിച്ചെണ്ണ നിറക്കാൻ പാക്കറ്റുകൾക്ക് ക്ഷാമം നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ ആണ് നടപടി. രണ്ട് പ്ലാന്റുകളിൽ ആയി പ്രതിദിനം 70 ടൺ വെളിച്ചെണ്ണയാണ് ഉത്പാദിപ്പിച്ചിരുന്നത്.

ബന്ധപ്പെട്ട വാർത്തകൾ : വെളിച്ചെണ്ണ സോപ്പ് നിർമ്മാണ രീതിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് പറയാം

കഴിഞ്ഞ 25 ന് ശേഷം കേര വെളിച്ചെണ്ണ പുറത്തിറങ്ങിയിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ബ്രാൻഡ് ആണ് കേര വെളിച്ചെണ്ണ. സ്വീകാര്യതയിൽ മുന്നിൽ നിൽക്കുന്ന കേര വെളിച്ചെണ്ണയ്ക്ക് നിലവിൽ സബ്സിഡി നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ കുറഞ്ഞവിലയ്ക്ക് ഇത് ലഭ്യമാക്കുന്നുണ്ട്. എന്നാൽ വെളിച്ചെണ്ണയുടെ കവർ തയ്യാറാക്കുന്നത് ഇറക്കുമതി ചെയ്യുന്ന ഫിലിം ഉപയോഗിച്ചാണ്.

ബന്ധപ്പെട്ട വാർത്തകൾ :വെന്ത വെളിച്ചെണ്ണ അഥവാ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കുന്ന വിധം

പെട്രോളിയം ഉല്പന്നമാണ് ഇത്. യുദ്ധ സാഹചര്യത്തെ തുടർന്ന് ഈ ഫിലിന്റെ വില കുത്തനെ ഉയർന്നതാണ് നിലവിലുള്ള പ്രതിസന്ധിക്കു കാരണമെന്ന് അധികൃതർ അറിയിച്ചു. കിലോഗ്രാമിന് 163 രൂപയായിരുന്നത് ഇപ്പോൾ 277 രൂപയായാണ് വർധിച്ചത്. പഴയ വിലക്ക് പാക്കറ്റ് നൽകാൻ കയർഫെഡിന് കരാറുകാരന് സാധിക്കുന്നില്ല.

ബന്ധപ്പെട്ട വാർത്തകൾ : വിവിധ തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമായി വെളിച്ചെണ്ണ മതി

 

Kerafed has completely stopped production of coconut oil. The move comes in the wake of a shortage of packets of coconut oil. The two plants produced 70 tonnes of coconut oil per day.

സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനത്തിൽ വെളിച്ചെണ്ണ ഉൽപാദനം തടസ്സപ്പെടുന്നത് തെങ്ങ് കർഷകരേയും ദുരന്തത്തിൽ ആക്കുന്ന കാര്യമാണ്. ഇതുകൂടാതെ സ്വകാര്യകമ്പനികളുടെ വെളിച്ചെണ്ണയ് ക്ക് വില ഉയരാൻ സാധ്യതയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ : വെളിച്ചെണ്ണ മികച്ചത് 

English Summary: stop the production of keerala brand coconut oil

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds