<
  1. News

സുഭിക്ഷ കേരളം: ബാണാസുര സാഗറില്‍ 50 ഏക്കര്‍ കൃഷി ഇറക്കും

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയില്‍ ബാണാസുര സാഗര്‍ പദ്ധതി പ്രദേശത്തെ 50 ഏക്കര്‍ തരിശു ഭൂമിയില്‍ കൃഷിയിറക്കും. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ പത്ത് ഏക്കര്‍ സ്ഥലത്ത് പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി എന്നിവയും ബാക്കി വരുന്ന 40 ഏക്കര്‍ സ്ഥലത്തു പച്ചക്കറി കൃഷിയും, ജില്ലയ്ക്ക് അനുയോജ്യമായ പൂ കൃഷി, ഫാഷന്‍ ഫ്രൂട്ട്, സ്‌ട്രോബെറി എന്നിവയും, പപ്പായ കൃഷിയും നടത്തും.

Asha Sadasiv
banasura sagar
banasurasagar farming

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയില്‍ ബാണാസുര സാഗര്‍ പദ്ധതി പ്രദേശത്തെ 50 ഏക്കര്‍ തരിശു ഭൂമിയില്‍ കൃഷിയിറക്കും. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ പത്ത് ഏക്കര്‍ സ്ഥലത്ത് പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി എന്നിവയും ബാക്കി വരുന്ന 40 ഏക്കര്‍ സ്ഥലത്തു പച്ചക്കറി കൃഷിയും, ജില്ലയ്ക്ക് അനുയോജ്യമായ പൂ കൃഷി, ഫാഷന്‍ ഫ്രൂട്ട്, സ്‌ട്രോബെറി എന്നിവയും, പപ്പായ കൃഷിയും നടത്തും.

പദ്ധതിയുടെ ഭാഗമായി മില്‍ക്ക് സൊസൈറ്റികളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് 100 പശുക്കുട്ടികളെ വാങ്ങും. വളര്‍ത്തിയ ശേഷം ഇവയെ കര്‍ഷകര്‍ക്ക് തന്നെ തിരിച്ചു നല്‍കും. പച്ചപ്പ് പദ്ധതിയുടെ കര്‍ഷക ഗ്രൂപ്പുകള്‍, പ്രാദേശിക സംഘങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ സുസ്ഥിര കൃഷി രീതിയും ഇവിടെ നടപ്പാക്കും. . ജൂലായ് 30 നകം പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും .

Under the Subhiksha Kerala scheme implemented by the State Government as part of ensuring food security, 50 acres of fallow land in the Banasura Sagar project area will be cultivated.

English Summary: Subhiksha Kerala: 50 acres i in Banasura will be cultivated

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds