2020 - 21 വർഷത്തിലെ സുഭിക്ഷ കേരളം തരിശ് ഭൂമി കൃഷി പദ്ധതി പ്രകാരം ഇനി പറയുന്ന വിളകൾ തരിശ് ഭൂമിയിൽ കൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകർ വിശദ വിവരങ്ങൾക്കായി കൃഷിഭവനുമായി ബന്ധപ്പെ ടേണ്ടതാണ് .ഒരോ പദ്ധതിക്കും സർക്കാർ അനുശാസിക്കുന്ന പ്രകാരം ധനസഹായം അനുവദിക്കുന്നതാണ്.
- തരിശ് ഭൂമി നെൽകൃഷി
- തരിശ് ഭൂമി വാഴകൃഷി
- തരിശ് ഭൂമി പച്ചക്കറി കൃഷി
- തരിശ് ഭൂമി ചെറു ധാന്യ കൃഷി
- തരിശ് ഭൂമി കിഴങ്ങ് വിളകൾ
- തരിശ് ഭൂമി പയർ വർഗ്ഗങ്ങൾ
ജൈവ ഗൃഹം പദ്ധതി പ്രകാരം സംയോജിത കൃഷിക്ക് ധനസഹായം ലഭിക്കുന്നതിന്(പശു, പോത്ത്, ആട്, മീൻകൃഷി, കോഴി, താറാവ്, മുയൽ, പന്നി തേനീച്ച, പഴവർഗ്ഗക്കൃഷി, നെൽകൃഷി, പച്ചക്കറി, തീറ്റപ്പുൽഎന്നിവ യിൽ തിരഞ്ഞെടുക്കപ്പെട്ടവ ഫാംപ്ലാൻ പ്രകാരം ചെയ്യുന്നതിന്) താത്പര്യമുള്ള കർഷകർ വിശദ വിവരങ്ങൾക്കായി
കൃഷി ഭവനുമായി 10.6.2020 തിയ്യതിക്കു മുൻപായി ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോഴിക്കാഷ്ഠം അടിവളമായി ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ
Share your comments