<
  1. News

സുഭിക്ഷ കേരളം പദ്ധതി : കാർഷിക സർവ്വകലാശാലയുടെ പരിപാടികൾക്ക് തുടക്കമായി

സുഭിക്ഷ കേരളം(Subhiksha keralam) പദ്ധതിയുടെ ഭാഗമായി കേരള കാര്ഷിക സര്വ്വകലാശാല(Kerala Agriculture University) ആവിഷ്കരിക്കുന്ന പ്രത്യേക തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സര്വകലാശാല ഓഡിറ്റോറിയത്തില് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്കുമാര്(Agriculture Minister Advocate V.S.Sunil kumar) നിര്വഹിച്ചു.

Ajith Kumar V R

സുഭിക്ഷ കേരളം(Subhiksha keralam) പദ്ധതിയുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വ്വകലാശാല(Kerala Agriculture University) ആവിഷ്‌കരിക്കുന്ന പ്രത്യേക തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍(Agriculture Minister Advocate V.S.Sunil kumar) നിര്‍വഹിച്ചു. കോവിഡ് 19 അടച്ചിടല്‍ മൂലം കേരളത്തിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയില്‍ ഉണ്ടായ വിടവ് നികത്തുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തത(Self sufficeiency in food production) കൈവരിക്കുന്നതിനും ആയി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'സുഭിക്ഷ കേരളം 'പദ്ധതിക്ക് പിന്തുണ നല്‍കുന്നതിനാണ് കേരള കാര്‍ഷിക സര്‍വ്വകലാശാല സമഗ്ര തീവ്രയത്ന പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്.

സര്‍വ്വകലാശാല നേതൃത്വം

കോവിഡ് കാലത്തെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ കാര്‍ഷിക സര്‍വകലാശാല അതിന്റെ സര്‍വശക്തിയുമുപയോഗിച്ചു രംഗത്ത് വരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ലോക് ഡൌണ്‍ കാലഘട്ടത്തില്‍ എല്ലാവര്‍ക്കും കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെട്ടിട്ടുണ്ട്.ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം എന്നും മന്ത്രി പറഞ്ഞു.നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ച് വിത്തുല്പാദനത്തിനുള്ള സമഗ്ര പരിപാടി നടത്തും. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവിക്കും(Ollukkara block panchayath president I.S.Uma devi) മടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് പിഎസ് വിനയനും(Madakkathara panchayath president P.S.vinayan) കാര്‍ഷിക സര്‍വകലാശാലയുടെ പ്രകൃതിസൗഹൃദ പച്ചക്കറി കൂട്ടായ (Environment friendly vegetable mix)'ഏക'പാക്കറ്റുകള്‍ നല്‍കിയാണ് മന്ത്രി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചത്. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ആര്‍ ചന്ദ്രബാബു(Agriculture University Vice-chancellor Doctor R.Chandra Babu) പരിപാടി വിശദീകരിച്ചു. തൃശൂര്‍ മേയര്‍ അജിത ജയരാജന്‍(Thrissur Mayor Ajitha Jayarajan), ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐ എസ് ഉമാദേവി, മടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് വിനയന്‍, സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ ജിജു പി അലക്സ്(University Directorate of Extension head Dr.Jiju.P.Alex), ഗവേഷണവിഭാഗം മേധാവി ഡോ മധു സുബ്രഹ്മണ്യന്‍(Research division head Dr.Madhu Subramanian), കര്‍ഷക പ്രതിനിധികള്‍(farmers' representatives) രജിസ്ട്രാര്‍ ഡോക്ടര്‍ ഡി ഗിരിജ(Registrar Dr.D.girija തുടങ്ങിയവര്‍ പങ്കെടുത്തു.

Photo courtesy- kau.in

photo courtesy-youtube.com

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഭക്ഷ്യ സ്വയംപര്യാപ്തരാകാം സുഭിക്ഷ കേരളം സമഗ്ര കാർഷിക പദ്ധതിയിലൂടെ

English Summary: Subhiksha keralam proect began at Kerala Agriculture University

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds