കഞ്ഞിക്കുഴിയില് എല്ലാ വീട്ടിലും കപ്പക്കാളി വാഴകൃഷി നടത്താന് ഗ്രാമ പഞ്ചായത്ത് വിത്ത് വിതരണം നടത്തി.സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ഒരു വീട്ടിലൊരു കപ്പക്കാളി വാഴകൃഷി പദ്ധതി ഏറ്റെടുത്തത്.മന്ത്രി പി.തിലോത്തമന് വാഴവിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. Civil Supplies Minister of State P Thilothaman inaugurated the distribution of banana seeds.
ഏറെ ഔഷധ ഗുണങ്ങളുള്ള കപ്പക്കാളി വാഴ എല്ലാ വീടുകളിലും സൗജന്യമായി നല്‍കുന്ന പഞ്ചായത്തിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.The decision to give banana free of cost to all households is very commendable, he said.
പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി വിതരണം ചെയ്യാന്‍ 20,000 കപ്പക്കാളി വാഴ വിത്താണ് എത്തിച്ചിട്ടുള്ളത്. ഒരു വീടിന് രണ്ടു വാഴ വിത്ത് വീതമാണ് നല്‍കുന്നത്.
കൂറ്റിവേലി ആര്‍. ഉണ്ണിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജി രാജു, വൈസ് പ്രസിഡന്റ് പി. ലളിത, കൃഷി ഓഫീസര്‍ ജാനിഷ് റോസ്, സെക്രട്ടറി ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നാരിലത ( liyathambara flowers ) സത്യമോ ? മിഥ്യയോ ?
Share your comments