<
  1. News

ഇരവിപേരൂരിൽ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചു

സംസ്ഥാന സര്ക്കാര് വിഭാവനം ചെയ്ത സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എല്ലാവരെയും കൃഷിയിലേക്ക് എത്തിക്കുന്നതിനും അതിലൂടെ ഉത്പാദന വര്ദ്ധനവുണ്ടാക്കാനും ലക്ഷ്യംവെച്ച് പദ്ധതികളെ പുനക്രമീകരിച്ചും സംഘാടനം ഒരുക്കിയും പത്തനംതിട്ടയിലെ ഇരവിപേരൂര് ഗ്രാമപഞ്ചായത്ത്.

Ajith Kumar V R

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എല്ലാവരെയും കൃഷിയിലേക്ക് എത്തിക്കുന്നതിനും അതിലൂടെ ഉത്പാദന വര്‍ദ്ധനവുണ്ടാക്കാനും ലക്ഷ്യംവെച്ച് പദ്ധതികളെ പുനക്രമീകരിച്ചും സംഘാടനം ഒരുക്കിയും പത്തനംതിട്ടയിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നന്നൂര്‍ നഴ്സറിയില്‍ പാകികിളിപ്പിച്ച 42000 പച്ചക്കറി തൈകളുടെ വിതരണം വീണാ ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സുഭിക്ഷ കേരളം പദ്ധതിയുടെ വാര്‍ഡുതല നിര്‍വഹണം ഉപദേശക സമിതിക്കാണ്. കൃഷിക്കാവശ്യമായ വിത്തിനങ്ങളെ പ്രാദേശികമായി സംഭരിക്കാനും ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കാനും സാധ്യമാകുന്നിടത്തോളം ഇടങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വച്ചു പിടിപ്പിക്കാനുമാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി പറഞ്ഞു. ഇതോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പഞ്ചായത്തുതല ഉപദേശകസമതി രൂപീകരണയോഗത്തില്‍ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.

English Summary: "Subhiksha keralam" started at Eraviperoor

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds