<
  1. News

പ്രധാന അറിയിപ്പുകൾ- ഫലവൃക്ഷ കൃഷിക്കും, പച്ചക്കറി കൃഷിക്കും സബ്സിഡി നൽകുന്നു

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ എംഐഡിഎച്ച് പദ്ധതിയുടെ കീഴിൽ ഫലവൃക്ഷ കൃഷിക്കും, പച്ചക്കറി കൃഷിക്കും, കാർഷികയന്ത്രങ്ങൾക്കും സബ്സിഡി നൽകുന്നു. ഫലവൃക്ഷങ്ങൾ ആയ ഡ്രാഗൺ ഫ്രൂട്ട്, റംബൂട്ടാൻ, ഞാവൽ, മാങ്കോസ്റ്റിൻ, പാഷൻഫ്രൂട്ട്, പപ്പായ, കുടംപുളി, പ്ലാവ്, കശുമാവ് കൃഷികൾക്കും, പുൽവെട്ടി യന്ത്രം, മാനുവൽ സ്പ്രേയർ, പ്രൈമറി മിനിമൽ പ്രൊസസിങ് യൂണിറ്റ്, ഇൻറഗ്രേറ്റഡ് പായ്ക്ക് ഹൗസ് തുടങ്ങിയവയ്ക്കും സബ്സിഡി ലഭ്യമാണ്.

Priyanka Menon
ഫലവൃക്ഷ കൃഷിക്കും, പച്ചക്കറി കൃഷിക്കും സബ്സിഡി

തൃശ്ശൂർ ജില്ലയിലെ കർഷകർ ഈ മാസം ഇരുപത്തിയാറാം തീയതിക്കു മുൻപായി അവരവരുടെ ബ്ലോക്കിലെ കൃഷിഭവനുമായി ബന്ധപ്പെട്ട് അപേക്ഷ നൽകണമെന്ന് തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

ഓണ്‍ലൈന്‍ പരിശീലന പരിപാടികൾ 

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കൂണ്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ പരിശീലനം ഓഗസ്റ്റ് 27ന്. വിശദവിവരങ്ങള്‍ www.kied.info വെബ്‌സൈറ്റിലും 74031801939605542061 നമ്പരുകളിലും ലഭിക്കും.

ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെനര്‍ഷിപ് ഡെവലപ്‌മെന്റിന്റെ (കെ.ഐ.ഇ.ഡി.) ആഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെയിനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ (അറൈസ്) രണ്ടാം ഘട്ടമായ വിവിധ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ പരിശീലനം നടത്തുന്നു. ഓഗസ്റ്റ് 27ന് ഓണ്‍ലൈനായാണ് പരിശീലനം. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാവുന്ന കൂണ്‍ ഉല്‍പ്പന്നങ്ങളുടെ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന സെഷനാണ് നടത്തുന്നത്.

Subsidies are provided for fruit and vegetable cultivation. Fruit trees such as Dragon Fruit,  and Cashew are available for cultivation, lawn mower, manual sprayer, primary and minimum processing unit and integrated pack house are available.
താല്‍പര്യമുള്ളവര്‍ക്ക് www.kied.info എന്ന വെബ്‌സൈറ്റ് വഴിയോ 74031801939605542061 എന്നീ നമ്പറുകളിലൂടെയോ പേര് രജിസ്റ്റര്‍ ചെയ്ത് പരിശീലനത്തില്‍ പങ്കെടുക്കാം.
English Summary: Subsidies are provided for fruit and vegetable cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds