തൃശ്ശൂർ: 2022-23 വർഷത്തെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് ആൻഡ് വാല്യൂ അഡിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പ് തൃശ്ശൂർ ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് പ്രൊജക്ടുകൾ സമർപ്പിക്കാം.
എസ് എഫ് എ സി (SFAC) മുഖേന കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിനുള്ള യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സബ്സിഡി അനുവദിക്കുന്നു. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പ്രോജക്ടുകൾ സമർപ്പിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: കോഴി ഫാമിലൂടെ പ്രതിമാസം 1 ലക്ഷം വരുമാനം! 35% സബ്സിഡി
കൊപ്ര ഡ്രയറുകൾ / വിവിധോത്പന്നങ്ങൾ ഉണക്കുന്നതിനുള്ള ഡ്രയറുകൾ സ്ഥാപിക്കുന്നതിന് 20 ശതമാനം സബ്സിഡിയായി 4 ലക്ഷം രൂപ അനുവദിക്കുന്നു. പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക കർമ്മസേന, അഗ്രോസർവ്വീസ് സെന്റർ, കർഷക ഗ്രൂപ്പുകൾ എന്നിവർക്ക് പ്രോജക്ട് സമർപ്പിക്കാം.
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കാർഷിക ഉത്പന്ന സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് പ്രോജക്ട് അടിസ്ഥാനത്തിൽ 50 ശതമാനം സബ്സിഡി നൽകുന്നു.
നാടൻ പഴം - പച്ചക്കറി വിപണനത്തിന് പ്രീമിയം ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിന് മാർക്കറ്റിംഗിൽ 3 വർഷത്തെയെങ്കിലും പരിചയമുള്ള എഫ് പി ഓകൾ, പ്രാഥമിക സഹകരണസംഘങ്ങൾ മുതലായവയ്ക്ക് ആനുകൂല്യം അനുവദിക്കുന്നു.
താൽപര്യമുള്ളവർ പ്രോജക്ടുകൾ തൃശ്ശൂർ ചെമ്പൂക്കാവിലുള്ള ആത്മ (ATMA) ഓഫീസിൽ 2023 ഫെബ്രുവരി 10നു മുൻപ് ഹാജരാക്കേണ്ടതാണ്. ഫോൺ: 9446 571590
Share your comments