 
            വടക്കാഞ്ചേരി സപ്ലൈകോ ഡിപ്പോയുടെ കീഴിലെ വടക്കാഞ്ചേരി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ ഹോം ഡെലിവറിയായി വീട്ടിലെത്തും.
പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ പൊതുജനങ്ങളുടെ ആവശ്യം അനുസരിച്ച് കുടുംബശ്രീയുമായി സഹകരിച്ചാണ് ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.
പരമാവധി 20 കിലോഗ്രാം തൂക്കമുള്ള സാധനങ്ങളാണ് വീടുകളില്‍ എത്തിച്ചു നല്‍കുക. 2 കിലോ മീറ്റര്‍ ചുറ്റളവ് വരെ 40/ രൂപയും, 2 കിലോമീറ്ററിന് മുകളില്‍ 5 കിലോമീറ്റര്‍ വരെ 60/ രൂപയും, 5 കിലോമീറ്ററിന് മുകളില്‍ 10 കിലോമീറ്റര്‍ വരെ 100/ രൂപയും ബില്‍ തുക കൂടാതെ സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ വാങ്ങുന്നതായിരിക്കും.
ആവശ്യക്കാര്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ വാട്‌സാപ്പ് മുഖേനയും, ഫോണ്‍ സന്ദേശങ്ങളിലൂടെയും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 
ഉദയന്‍.കെ.പി, ഒ.ഐ.സി. വടക്കാഞ്ചേരി സൂപ്പര്‍ മാര്‍ക്കറ്റ് - 9446478762
കോര്‍ഡിനേറ്റര്‍,സപ്ലൈകോ താലൂക്ക് ഡിപ്പോ - 9061668082
കോട്ടയം നഗര പരിധിയിൽ പലവ്യഞ്ജനങ്ങളും പച്ചക്കറികളും മീനും സപ്പ്ലൈകോ വിളിപ്പുറത്തുണ്ട്. ആവശ്യക്കാർ 
www.bigcartkerala.com എന്ന പോർട്ടലിൽ ഓർഡർ നൽകിയാൽ സാധനങ്ങൾ വീട്ടുപടിക്കലെത്തും
തിരുനക്കരയിലുള്ള സപ്പ്ലൈകോ ഹൈപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ചാണ് കോട്ടയത്തെ പ്രവർത്തനം. മൽസ്യഫെഡിന്റെ മത്സ്യമാണ് വിതരണം ചെയ്യുക. വിശദവിവരങ്ങൾക്ക് 8921731931 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് സപ്പ്ലൈകോ മാനേജർ അറിയിച്ചു.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments