കേരളത്തിൽ ചൂടിന് ഇപ്പോഴും വലിയ ശമനമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു, സംസ്ഥാനത്തെ ഏറ്റവും കൂടിയ ചൂട് 38.3 ഡിഗ്രി സെൽഷ്യസ് പാലക്കാട് രേഖപ്പെടുത്തി. കേരളത്തിൽ പലയിടത്തു മഴ ലഭിച്ചു. കോട്ടയത്തു 8.58 സെന്റിമീറ്റർ, കണ്ണൂർ 1.34 സെന്റിമീറ്റർ, പാലക്കാട് 1.49 സെന്റി മീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മഴ ലഭിച്ചതായി കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. ഒറ്റപ്പെട്ട് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം ജില്ലയിൽ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ വയനാട്, 29നു പാലക്കാട്, 30ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ആധാർ സ്ഥിരീകരിച്ചുള്ള ഇടപാടുകൾ മാർച്ചിൽ 2.31 ബില്യണായി ഉയർന്നു
Pic Courtesy: Scroll.in, Inside Climate News
Share your comments