തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്തിന്‍റെ മത്സ്യ ഗ്രാമം പദ്ധതി: വേന്പനാട്ട് കായലിൽ അഞ്ച് ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ആലപ്പുഴ : തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മത്സ്യ ഗ്രാമം പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തണ്ണീര്‍മുക്കം ബോട്ട്‌ജെട്ടിക്ക് സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന വേമ്പനാട് കായൽ സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് മത്സ്യ ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. The fish village project is being implemented as part of the Vembanad backwater conservation project jointly implemented by Thanneermukkam Grama Panchayat and the Fisheries Department. ഫിഷറീസ് വകുപ്പിന് കീഴിലുളള തീരദേശ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് പഞ്ചായത്തിന്റെ ആറ് വാര്‍ഡുകളിലായി വള്ള കുളങ്ങളും തണ്ണീര്‍മുക്കം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള ഫിഷ്‌ലാന്റിംഗ് സെന്ററും തണ്ണീര്‍മുക്കം മത്സ്യമാര്‍ക്കറ്റിന്റെ നവീകരണവും ഉടൻ നടത്തുമെന്നും പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായും പ്രസിഡന്റ് പറഞ്ഞു.

ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമാമദനന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു വിനു പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായിട്ടുളള സുധര്‍മ്മസന്തോഷ് ,ബിനിത മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാനു സുധീന്ദ്രന്‍, എന്‍.വി ഷാജി, പ്രോജക്ട് കോര്‍ഡിനേറ്റർമാരായ ലീനാ ഡെന്നീസ്, സ്മിതി എന്നിവരും പങ്കെടുത്തു.
Share your comments