പ്രധാനമന്ത്രി കിസാൻ യോജന വഴി കർഷകർക്ക് നൽകുന്ന ധനസഹായ തുക ഉടനെ ഉയർത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ആറായിരം രൂപയാണ് പ്രതിവർഷം കർഷകർക്ക് ഈ പദ്ധതി വഴി ലഭ്യമാക്കുന്നത്. അതായത് 2000 രൂപയുടെ മൂന്ന് ഗഡുക്കൾ എന്ന രീതിയിലാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സർക്കാർ ധനസഹായം എത്തിക്കുന്നത്.
എന്നാൽ ഇനി വരുന്ന കാലയളവിൽ 6000 രൂപയ്ക്ക് പകരം 12000 രൂപയായി ധനസഹായ തുകയിൽ മാറ്റം വരുത്തുവാൻ സർക്കാർ ഉദ്ദേശിക്കുന്നു.
പ്രധാനമന്ത്രി കിസാൻ യോജന എന്ന പദ്ധതിയിൽ അംഗമാകുവാൻ സെപ്റ്റംബർ 30 വരെ അവസരം ഉണ്ട്. 2018 ഡിസംബർ ഒന്നിനാണ് കേന്ദ്ര സർക്കാർ കർഷകർക്ക് vendi ഈ പദ്ധതി ആവിഷ്കരിച്ചത്.
ചെറുകിട കർഷകർക്ക് മുതൽ അഞ്ചേക്കർ കൃഷിയുള്ളവർക്ക് വരെ നിലവിൽ ഈ പദ്ധതിയുടെ ഭാഗമാകാം. ഒരു കുടുംബത്തിൽ ഒരു വ്യക്തിക്ക് മാത്രമാണ് നിലവിൽ പദ്ധതിയുടെ ഭാഗമാക്കാൻ സാധിക്കുകയുള്ളൂ.
പ്രധാനമന്ത്രി കിസാൻ യോജന പദ്ധതിയിൽ അംഗമാകുവാൻ http://pmkissan.gov.in/ എന്ന വെബ്സൈറ്റിൽ കയറി 'ഫാർമേഴ്സ് കോർണർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ ക്ലിക്ക് ചെയ്തതിനു ശേഷം വരുന്ന പേജിൽ ന്യൂ ഫാർമർ രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക. ഇതിൽ ആധാർ നമ്പർ ടൈപ്പ് ചെയ്ത് നൽകുക. ശേഷം വരുന്ന പേജിൽ ബാങ്ക് വിവരങ്ങളും കൃഷി സംബന്ധിച്ച വിവരങ്ങളും നൽകി സബ്മിറ്റ് ചെയ്യുക.
According to reports, the amount of financial assistance provided to farmers through the Pradhan Mantri Kisan Yojana may be increased immediately. At present, the scheme provides Rs. 6,000 per annum to the farmers.
ഇതിൻറെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത് സംസ്ഥാന സർക്കാരുകളാണ്. പദ്ധതി നിബന്ധനകൾക്ക് അനുസൃതമായി വ്യക്തികളെ സംസ്ഥാന സർക്കാരുകൾ കണ്ടെത്തുകയും ഇതിൻറെ പദ്ധതിവിഹിതം കേന്ദ്രസർക്കാർ അവരുടെ അക്കൗണ്ടിൽ എത്തിക്കുകയും ചെയ്യുന്നു.
Share your comments