<
  1. News

കേന്ദ്രം 50 എൽഎംടി ഗോതമ്പും 25 എൽഎംടി അരിയും തുറന്ന വിപണിയിൽ വിൽക്കും

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം (ഡൊമസ്റ്റിക്) [OMSS(D)] പ്രകാരം ഘട്ടം ഘട്ടമായി 50 എൽഎംടി ഗോതമ്പും 25 എൽഎംടി അരിയും തുറന്ന വിപണിയിൽ ഇ-ലേലത്തിലൂടെ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

Meera Sandeep
കേന്ദ്രം 50 എൽഎംടി ഗോതമ്പും 25 എൽഎംടി അരിയും തുറന്ന വിപണിയിൽ വിൽക്കും
കേന്ദ്രം 50 എൽഎംടി ഗോതമ്പും 25 എൽഎംടി അരിയും തുറന്ന വിപണിയിൽ വിൽക്കും

ന്യൂ ഡൽഹി: കേന്ദ്രം 50 എൽഎംടി ഗോതമ്പും 25 എൽഎംടി അരിയും തുറന്ന വിപണിയിൽ വിൽക്കും​ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം (ഡൊമസ്റ്റിക്) [OMSS(D)] പ്രകാരം ഘട്ടം ഘട്ടമായി 50 എൽഎംടി ഗോതമ്പും 25 എൽഎംടി അരിയും  തുറന്ന വിപണിയിൽ ഇ-ലേലത്തിലൂടെ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

എഫ്സിഐയുടെ കഴിഞ്ഞ 5 ഇ-ലേലങ്ങളുടെ അനുഭവം കണക്കിലെടുത്ത്, കരുതൽ വില ക്വിന്റലിന് 200 രൂപ കുറയ്ക്കാനും ഫലപ്രദമായ വില ഇപ്പോൾ ക്വിന്റലിന് 2900 രൂപയാക്കാനും തീരുമാനിച്ചു. കരുതൽ വില കുറയ്ക്കുന്നതിന്റെ ചെലവ് ഉപഭോക്തൃകാര്യ വകുപ്പിന് കീഴിലുള്ള വിലസ്ഥിരതാ ഫണ്ടിൽ നിന്ന് വഹിക്കും.

ഒരു വർഷത്തിനിടെ 7.8.2023 വരെ, ഗോതമ്പിന്റെ വില ചില്ലറ വിപണിയിൽ 6.77 ശതമാനവും മൊത്ത വിപണിയിൽ 7.37 ശതമാനവും ഉയർന്നു. ചില്ലറ വിപണിയിൽ അരി വില 10.63 ശതമാനവും മൊത്ത വിപണിയിൽ 11.12 ശതമാനവും ഉയർന്നു.

ബന്ധപ്പെട്ട വാർത്തകൾ: അരിപ്പൊടിയിലും ആട്ടയിലും വരുന്ന പ്രാണികളെ തുരത്താൻ ടിപ്പുകൾ

ലഭ്യത വർദ്ധിപ്പിക്കുന്നതിനും, വിപണി വിലയിലെ വർദ്ധന-ഭക്ഷ്യ പണപ്പെരുപ്പം എന്നിവ നിയന്ത്രിക്കുന്നതിനുമായാണ്  ഒഎംഎസ്എസ് (ഡി) പ്രകാരം ഗോതമ്പും അരിയും സ്വകാര്യ പാർട്ടികൾക്ക് നൽകാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചത്.

English Summary: The Center will sell 50 LMT of wheat and 25 LMT of rice in the open market

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds