<
  1. News

2022 ജൂൺ 1 മുതൽ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു

2021-22 പഞ്ചസാര സീസണിൽ (ഒക്ടോബർ-സെപ്റ്റംബർ), ആഭ്യന്തര ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുക ലക്ഷ്യമിട്ട്, പഞ്ചസാര കയറ്റുമതി 100 LMT വരെയായി നിജപ്പെടുത്താൻ ഗവണ്മെന്റ് തീരുമാനിച്ചു. DGFT പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, 2022 ജൂൺ 1 മുതൽ 2022 ഒക്ടോബർ 31 വരെ അല്ലെങ്കിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ (ഏതാണോ ആദ്യം) ഭക്ഷ്യ-പൊതുവിതണ വകുപ്പിന്റെ കീഴിലുള്ള പഞ്ചസാര ഡയറക്ടറേറ്റിന്റെ പ്രത്യേക അനുമതിയോടെ മാത്രം പഞ്ചസാരയുടെ കയറ്റുമതി അനുവദിക്കും.

Meera Sandeep
The Central Government has decided to restrict sugar exports from June 1, 2022
The Central Government has decided to restrict sugar exports from June 1, 2022

ന്യൂ ഡൽഹി: 2021-22 പഞ്ചസാര സീസണിൽ (ഒക്ടോബർ-സെപ്റ്റംബർ), ആഭ്യന്തര ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുക ലക്ഷ്യമിട്ട്, പഞ്ചസാര കയറ്റുമതി 100 LMT വരെയായി നിജപ്പെടുത്താൻ ഗവണ്മെന്റ് തീരുമാനിച്ചു. DGFT പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, 2022 ജൂൺ 1 മുതൽ 2022 ഒക്ടോബർ 31 വരെ അല്ലെങ്കിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ (ഏതാണോ ആദ്യം) ഭക്ഷ്യ-പൊതുവിതണ വകുപ്പിന്റെ കീഴിലുള്ള പഞ്ചസാര ഡയറക്ടറേറ്റിന്റെ പ്രത്യേക അനുമതിയോടെ മാത്രം പഞ്ചസാരയുടെ കയറ്റുമതി അനുവദിക്കും.

ബന്ധപ്പെട്ട വാർത്തകൾ: അപകടകാരിയായ വെളുത്ത പഞ്ചസാരയ്ക്കു പകരം തേങ്ങാ പഞ്ചസാര കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തൂ

പഞ്ചസാരയുടെ റെക്കോർഡ് കയറ്റുമതിയുടെ വെളിച്ചത്തിലാണ് തീരുമാനം. 2020-21 ലെ പഞ്ചസാര സീസണിൽ 60 LMT എന്ന ലക്‌ഷ്യം കടന്ന് 70 LMT കയറ്റുമതി ചെയ്തു. നിലവിലെ 2021-22 സീസണിൽ, ഏകദേശം 90 LMT കയറ്റുമതി ചെയ്യുന്നതിനുള്ള കരാറുകൾ ഒപ്പുവച്ചു. ഏകദേശം 82 LMT പഞ്ചസാര മില്ലുകളിൽ നിന്ന് കയറ്റുമതിക്കായി അയച്ചിട്ടുണ്ട്. ഏകദേശം 78 LMT കയറ്റുമതി ചെയ്തു.  2021-22 ലെ നിലവിലെ സീസണിൽ, പഞ്ചസാര കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്.

ബന്ധപ്പെട്ട വാർത്തകൾ: പഞ്ചസാര - ഒരു സുരക്ഷിത കളനാശിനി

പഞ്ചസാര സീസണിന്റെ അവസാനത്തിൽ (2022 സെപ്തംബർ 30) പഞ്ചസാരയുടെ ക്ലോസിംഗ് സ്റ്റോക്ക് 60-65 LMT ആയി നിലനിർത്താനാണ് തീരുമാനം. ഇത് 2-3 മാസത്തെ ഗാർഹിക ഉപയോഗത്തിന് ആവശ്യമായ പഞ്ചസാരയാണ് (പ്രതിമാസം ഏകദേശം 24 LMT ആവശ്യകതയുണ്ടാകും).

ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങിൽ നിന്ന് പഞ്ചസാര : ഷുഗര്‍ ബീറ്റ് കൃഷി

ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ വില സ്ഥിരത നിലനിർത്താൻ ഇന്ത്യാ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ 12 മാസമായി പഞ്ചസാരയുടെ വില നിയന്ത്രണവിധേയമാണ്. ഇന്ത്യയിലെ പഞ്ചസാരയുടെ മൊത്തവില ക്വിന്റലിന് ₹ 3150 മുതൽ ₹ 3500 വരെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന വില ₹ 36 മുതൽ  ₹44 വരെയാണ്.

English Summary: The Central Government has decided to restrict sugar exports from June 1, 2022

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds