1. News

ഇരുപത്തിരണ്ടാം തീയതി വരെ മധ്യ തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ചാറ്റൽമഴ പ്രതീക്ഷിക്കാം.

Priyanka Menon
മധ്യ തെക്കൻ ജില്ലകളിൽ ഇരുപത്തിരണ്ടാം തീയതി വരെ മഴയ്ക്ക് സാധ്യത
മധ്യ തെക്കൻ ജില്ലകളിൽ ഇരുപത്തിരണ്ടാം തീയതി വരെ മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ചാറ്റൽമഴ പ്രതീക്ഷിക്കാം.

മധ്യ തെക്കൻ ജില്ലകളിൽ ഇരുപത്തിരണ്ടാം തീയതി വരെ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പത്തനംതിട്ട കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലും, ഇരുപത്തിയൊന്നാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഇരുപത്തിരണ്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും പച്ച അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദ്ദേശം

19.02.2022: ആൻഡമാൻ കടലിലും അതിനോട്‌ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേൽ പറഞ്ഞ ദിവസം പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രതപാലിക്കുക

English Summary: The Central Meteorological Department has forecast rains in the central and southern districts till the 22nd

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds