പുനർഗേഹം പദ്ധതിയിൽ 15 വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി ഇന്ന് നിർവഹിച്ചു
എറണാകുളം : സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്ലാറ്റുകളുടെയും സംസ്ഥാന തല ഗൃഹപ്രവേശം സെപ്റ്റംബര്‍ 16 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ജില്ലയിൽ ഇതിന്റെ ഭാഗമായി 15 വീടുകളുടെ താക്കോൽ കൈമാറും.
എറണാകുളം: സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്ലാറ്റുകളുടെയും സംസ്ഥാന തല ഗൃഹപ്രവേശം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഓണ്‍ലൈനിൽ നിര്‍വ്വഹിച്ചു.
മത്സ്യബന്ധന - സാംസ്ക്കാരിക - യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് തീരദേശ ജില്ലകളിലെ 33 നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളുടെ ഭാഗമായി ജില്ലയിൽ വൈപ്പിന്‍ - കൊച്ചി നിയോജക മണ്ഡലങ്ങളിലും പരിപാടി നടക്കും.
ഞാറക്കല്‍ മാഞ്ഞൂരാന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടിയില്‍ കെ.എന്‍ ഉണ്ണികൃഷ്ണൻ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. 10 ഭവനങ്ങളുടെ താക്കോല്‍ വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് കൈമാറും.
കൊച്ചി നിയോജകമണ്ഡലത്തിൽ പൂര്‍ത്തീകരിച്ച 5 ഭവനങ്ങളുടെ താക്കോല്‍ കെ.ജെ മാക്സി എം.എല്‍.എ നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ - സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും.
English Summary: The Chief Minister today donated the keys of 15 houses under the Punargeham project
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments