50 മീറ്റര്‍ ദൂരപരിധിയ്ക്കുള്ളില്‍ നെല്ല് ചാക്കില്‍ നിറച്ച് തൂക്കി വള്ളത്തില്‍ കയറ്റുന്നതിനുള്ള കൂലി ക്വന്റലിന് 85 രൂപയായി നിശ്ചയിച്ചു. 50 മീറ്റര്‍ ദൂരം കഴിഞ്ഞ് അധികമായി വരുന്ന ഓരോ 25 മീറ്ററിനും അഞ്ച് രൂപയായി നിലനിര്‍ത്തി. കളങ്ങളില്‍ നിന്ന് നെല്ല് ചാക്കില്‍ നിറച്ച് ചാക്ക് തുന്നി, തൂക്കി നേരിട്ട് ലോറിയില്‍ കയറ്റി കൊടുക്കുന്നതിന് ക്വിന്റലിന് 110 രൂപയാക്കി.
കടവുകളില്‍ നിന്ന് നെല്ല് ലോറിയില്‍ കയറ്റുന്നതിന് ക്വിന്റലിന് 35 രൂപയായി വര്‍ധിപ്പിച്ചു. റോഡില്‍ നിന്നും നേരിട്ട് ലോറിയില്‍ കയറ്റുന്നതിന് ക്വിന്റലിന് 35 രൂപയായി നിശ്ചയിച്ചു. ചാക്കുകളില്‍ നെല്ല് 50 കിലോയായി നിജപ്പെടുത്തി നിറയ്‌ക്കേണ്ടതാണ്. അധികഭാരം ഒഴിവാക്കേണ്ടതാണ്.
The fare for loading and unloading of paddy in sacks within a distance of 50 m has been fixed at Rs. 85 per quintal. After a distance of 50 meters, it was kept at Rs 5 for every additional 25 meters. The sacks were sewn from the cells in sacks and weighed at Rs. 110 per quintal for direct loading into lorries. The price of paddy has been increased to Rs. 35 per quintal for loading on lorries. It has been fixed at Rs 35 per quintal for loading directly on the lorry from the road. The bags should be filled with 50 kg of paddy. Excess weight should be avoided.
മറ്റ് കൂലി നിരക്കുകള്‍
പുരുഷ തൊഴിലാളികള്‍ക്ക് പ്രതിദിനം 700 രൂപയും സ്ത്രീ തൊഴിലാളികള്‍ക്ക് 400 രൂപയും വിത, വളമിടല്‍ ഒരു ഏക്കറിന് 450 രൂപയും മരുന്നടി നടീലിന് മുമ്പ് ഒരു ഏക്കറിന് 375 രൂപയും മരുന്നടി നടീലിന് ശേഷം ഒരു ഏക്കറിന് 450 രൂപയും, മരുന്ന് തളിക്കുന്നതിന് ഒരു കുറ്റിയ്ക്ക് (നടീലിന് മുമ്പ് )55 രൂപയും, മരുന്ന് തളിക്കുന്നതിന് ഒരു കുറ്റിയ്ക്ക് (നടീലിന് ശേഷം)60 രൂപയുമാണ്.
Share your comments