397 വർഷത്തിനുശേഷം നടക്കുന്ന അപൂർവ്വ ഗ്രഹ സമാഗമത്തിന് ഇന്ന് ആകാശംസാക്ഷിയാകുന്നു. ഈ സമാഗമത്തെ ഗ്രേറ്റ് കൺജങ്‌ഷൻ അഥവാ മഹാ സംയോജനം എന്ന് വിളിക്കപ്പെടുന്നു. വ്യാഴവും ശനിയും ഏറ്റവുമടുത്ത് വരികയും ഒരു ഗ്രഹം എന്നോണം ദൃശ്യമാവുകയും ചെയ്യുന്ന ഈ അത്ഭുത പ്രതിഭാസം നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്നതാണ്.
യഥാർത്ഥത്തിൽ 735 ദശലക്ഷം കിലോമീറ്റർ അകലത്തിലാണ് ഈ ഗ്രഹങ്ങൾ സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ നല്ല കാഴ്ചയ്ക്ക് ടെലസ്കോപ്പ് മറ്റോ ഉപയോഗിക്കാവുന്നതാണ്. ഇതിനുമുൻപ് ഈ സമാഗമം നടന്നത് 1623 ജൂലൈ 16 നായിരുന്നു. ഇതിനുശേഷം കൃത്യമായി പറഞ്ഞാൽ 397 വർഷത്തിനുശേഷം ഈ ഗ്രഹങ്ങൾ ഇത്രയ്ക്ക് അടുത്ത വന്നിട്ടില്ല.
സാധാരണ 20 വർഷത്തെ കാലയളവിൽ ഈ ഗ്രഹങ്ങൾ അടുത്ത വരാറുണ്ടെങ്കിലും ഈ അത്ഭുത പ്രതിഭാസം ഇതിനു മുൻപ് അടുത്ത കാലങ്ങളിൽ സംഭവിച്ചിട്ടില്ല. ഇന്ന് സൂര്യ അസ്തമയത്തിനു ശേഷം ആദ്യത്തെ 30 മിനിറ്റിനുള്ളിൽ ആണ് ഈ അത്ഭുത പ്രതിഭാസം സംഭവിക്കുന്നത്.
തെക്ക് പടിഞ്ഞാറ് ചക്രവാളത്തിൽ ആണ് ആകാശം നമുക്കായി ഈ ദൃശ്യവിരുന്ന് ഒരുക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് കാണാവുന്ന ഏറ്റവും അവസാനത്തെ ശനി -വ്യാഴം സമാഗമം ആയിരിക്കും ഇത്. ഭൂമിയുടെയും വ്യാഴം-ശനി ഗ്രഹങ്ങളുടെ പരിക്രമണത്തിന്റെ ഫലം ആയും ഈ അപൂർവ പ്രതിഭാസം ഇനി നടക്കാൻ ഏകദേശം 400 വർഷത്തോളം എടുക്കും.
അതുകൊണ്ടുതന്നെ ഈ ദൃശ്യവിരുന്ന് എല്ലാവരും കാണുക. ഈ സമാഗമം കാണാൻ ഇന്ന് പ്രകൃതിപോലും ഒപ്പം നിൽക്കും. ഈ സമയത്ത് അന്തരീക്ഷസ്ഥിതി ഏറെ അനുകൂലമായിരിക്കും. കേരളത്തിൽ എവിടെ നിന്നും ഇന്ന് ഈ ദൃശ്യവിരുന്ന് കാണാം. മേഘാവൃതമായ അന്തരീക്ഷത്തിന് ഇന്ന് സാധ്യതയില്ല. മാത്രവുമല്ല കേരളത്തിലെവിടെയും ഇന്ന് വൈകുന്നേരങ്ങളിൽ മഴയ്ക്ക് സാധ്യതയില്ല.
Share your comments