ഹരിപ്പാട്: കൊയ്ത്തുത്സവം നടത്തി. സി പി ഐ ജൈവ സംയോജിത പദ്ധതിയുടെ ഭാഗമായി കുമാരപുരത്ത് കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് നിർവഹിച്ചു. Harvest Festival of Agriculture was inagurated District Secretary T.J. Anjalose
നൂറ്റി പത്ത് ദിവസം കൊണ്ട് വിളവെടുക്കുന്ന 'ഭാഗ്യ' നെൽവിത്ത് ഒരേക്കറിലാണ് ഇവിടെ കൃഷി ചെയ്തത്. വിഷരഹിത പച്ചക്കി ഉൽപാദനം, കന്നുകാലി വളർത്തൽ, മുട്ട ഉദ്പാദനം ലക്ഷ്യമാക്കി കോഴി, താറാവ് വളർത്തൽ, മത്സ്യ വളർത്തൽ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ദിലീപ്, സി പി ഐ ജില്ലാ കൗൺസിൽ അംഗം ഡി. അനിഷ്, ലോക്കൽ കമ്മറ്റി സെക്രട്ടറി ഒ എ ഗഫൂർ, എം.പി.മധുസൂദനൻ എന്നിവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ദേവഹരിതം പദ്ധതി; വലിയകലവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കരനെല്‍കൃഷിയുടെ കൊയ്ത്തുൽസവം നടത്തി
#Paddy#Agriculture#Farmer#FTB
Share your comments