ഓഗസ്റ്റ് 28, 29, 30 എന്നി തീയതികളിലായി നടത്താനിരിക്കുന്ന ഇന്ത്യൻ എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ വെബ്സൈറ്റിൽ ലഭ്യമാക്കും.
ഇന്ത്യൻ എയർ ഫോഴ്സിലെ ഫ്ളൈയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ ഗ്രൂപ്പ് എ ഗസറ്റഡ് തസ്തികകളിലേക്കുള്ള നിയമനത്തിനായാണ് IAF AFCAT പരീക്ഷ നടത്തുന്നത്.
രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ പരീക്ഷ ജനറൽ അവെയർനസ്, ഇംഗ്ലീഷ് വെർബൽ എബിലിറ്റി , ന്യൂമറിക്കൽ എബിലിറ്റി ആൻഡ് റീസണിംഗ്, മിലിട്ടറി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവ അടങ്ങിയതായിരിക്കും. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ ലഭ്യമാകും.
നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ഐ.ഡിയിലേക്ക് ഇ-ആഡ്മിറ്റ് കാർഡ് അയച്ചു തരും. അതല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റായ www.careerindianairforce.cdac.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പോസ്റ്റലായി അഡ്മിറ്റ് കാർഡുകൾ അയച്ചു നൽകില്ല. ഇ-അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ യൂസർനെയിമും പാസ്വേർഡുമുണ്ടാകണം.
ജനറൽ അവെയർനസ്, ഇംഗ്ലീഷ് വെർബൽ എബിലിറ്റി , ന്യൂമറിക്കൽ എബിലിറ്റി ആൻഡ് റീസണിംഗ്, മിലിട്ടറി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയടങ്ങിയതാണ് പരീക്ഷ. രണ്ട് മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും പരീക്ഷ.
Share your comments