<
  1. News

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് സീസൺ ആരംഭിച്ചു...

കാളകളെ മെരുക്കുന്ന കായിക വിനോദമായ ജല്ലിക്കെട്ടിന്റെ ഈ വർഷത്തെ ആദ്യ മത്സരം തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ ഞായറാഴ്ച യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെ തുടങ്ങി.

Raveena M Prakash
The Jellikettu season has started in Tamil Nadu
The Jellikettu season has started in Tamil Nadu

കാളകളെ മെരുക്കുന്ന കായിക വിനോദമായ ജെല്ലിക്കെട്ടിന്റെ ഈ വർഷത്തെ ആദ്യമത്സരം തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ, ഞായറാഴ്ച യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെ ആരംഭിച്ചു. പുതുക്കോട്ടയിലെ തച്ചൻകുറിശ്ശി ഗ്രാമത്തിൽ രാവിലെ മുതൽ 300-ലധികം കാളകളെ ഒന്നിന് പുറകെ ഒന്നായി കായിക രംഗത്തേക്ക് വിടുകയും കുറഞ്ഞത് 350 മെരുക്കാൻ ശ്രമിക്കുകയും, ഒപ്പം പരസ്പരം മത്സരിക്കുകയും ചെയ്തു.

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ശിവ വി മെയ്യനാഥനും, നിയമ മന്ത്രി എസ് റെഗുപതിയും ചേർന്ന് ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തു. വിജയിക്കുന്ന കാളകൾക്കും, ഒപ്പം കാളയെ മെരുക്കുന്നവർക്കും പുതിയ മോട്ടോർസൈക്കിൾ, പ്രഷർ കുക്കറുകൾ, കട്ടിലുകൾ എന്നിവയുൾപ്പെടെയുള്ള സമ്മാനങ്ങൾ ഓഫർ ചെയ്യുന്നു. 

ഈ പരിപാടിക്ക് അനുമതി നൽകുന്നതിന് മുമ്പ് മത്സരത്തിന്റെ സുരക്ഷാ, ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം, മറ്റു സുരക്ഷാ വശങ്ങൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ അധികൃതർ പരിശോധിച്ചു. തമിഴ്നാട് സർക്കാർ അടുത്തിടെ ജെല്ലിക്കെട്ട് പരിപാടികൾക്കായി വിപുലമായ മാർഗ്ഗനിർദ്ദേശങ്ങൾ വിജ്ഞാപനം ചെയ്തിരുന്നു. പുതുക്കോട്ട ജില്ലയിലെ അറന്തങ്കിയിൽ ജെല്ലിക്കെട്ടിനോടൊപ്പം കുതിരവണ്ടി മത്സരവും നടന്നു.

ബന്ധപ്പെട്ട വാർത്തകൾ: പക്ഷിപ്പനി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

English Summary: The jellikettu season has started in Tamil Nadu

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds