<
  1. News

കൂവപ്പൊടിയിൽ വിജയഗാഥ തീർത്ത് പിണവൂർകുടിയിലെ കുടുംബശ്രീ വനിതകൾ

സ്വന്തമായി ഒരു വരുമാന മാർഗം എന്ന ലക്ഷ്യത്തോടെ 2018 ൽ കുട്ടമ്പുഴ പിണവൂർകുടിയിലെ സജിത ഹരീഷും സതികുമാരിയും അജിത ഷാജുവും രമ്യ രാജനും പ്രഭ സതീഷും ചേർന്ന് ഒരു സംരംഭത്തിന് തുടക്കമിട്ടു. പ്രാദേശികമായി യഥേഷ്‌ടം ലഭിക്കുന്ന കൂവയെ മൂല്യവർധിത ഉത്പന്നമായ കൂവപ്പൊടിയാക്കി വിപണിയിൽ എത്തിക്കുന്ന ഒരു യൂണിറ്റ്. പട്ടിക വർഗ വിഭാഗത്തിൽപെട്ട ഈ സംരംഭകർക്ക് കുടുംബശ്രീ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കി.

Meera Sandeep

ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ജീവന്‍ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയിൽ അംഗമാകൂ;ഒറ്റത്തവണ 345 രൂപ അടച്ചാൽ മതി.

തുടക്കത്തിൽ യന്ത്ര സഹായമില്ലാതെയാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഉത്പാദനം ശ്രമകരമായിരുന്നു. പിന്നീട് 2021 ൽ കുടുംബശ്രീ ജില്ലാ മിഷൻ വഴി ഇവർക്ക് കൂവ അരയ്ക്കുന്നതിനുള്ള യന്ത്രം ലഭിച്ചു. അതോടെ ഉത്പാദനം കൂട്ടി. വിന്റർ ഗ്രീൻ എന്നാണ് ഉത്പന്നതിന്റെ പേര്. പിണവൂർകുടിയിൽ വാടക മുറിയിലാണ് യൂണിറ്റിന്റെ പ്രവർത്തനം.

വർഷത്തിൽ ഒരിക്കലാണ് കൂവ വിളവെടുക്കുന്നത്. ആ സമയത്ത്‌ ഉത്പാദനത്തിനാവശ്യമായ കൂവ പ്രദേശത്തെ കർഷകരിൽ നിന്ന് ഇവർ വാങ്ങും. ചെറിയ തോതിൽ സ്വന്തമായും ഇവർ കൂവ കൃഷി ചെയ്തു വരുന്നു. അങ്ങനെ സംഭരിക്കുന്ന കൂവ അരച്ച് ഉണക്കി പൊടിയാക്കും. അത് മികച്ച നിലവാരത്തിൽ പാക്ക് ചെയ്ത് വിപണിയിലെത്തിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കൂവ പൊടി 100 ഗ്രാം ദിവസേന കഴിച്ചാൽ ഹൃദയാരോഗ്യം മെച്ചപ്പെടും

കോവിഡ് മഹാമാരി എല്ലാ മേഖലകളിലും പ്രതിസന്ധി തീർത്തപോലെ വിന്റർ ഗ്രീനിനെയും ബാധിച്ചു. പക്ഷേ ഈ സംഘം പതറാതെ പിടിച്ചുനിന്നു. ഇപ്പോൾ മികച്ച രീതിയിൽ ഉത്പാദനവും വിപണനവും തുടരുന്നു. ട്രൈബൽ മേളകളും, കുടുംബശ്രീ മേളകളും വഴിയാണ് പ്രധാനമായും വിന്റർ ഗ്രീൻ കൂവപ്പൊടിയുടെ വിപണനം. കുട്ടമ്പുഴ, മാമലക്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന വിനോദസഞ്ചാരികളിൽ പലരും കേട്ടറിഞ്ഞ് യൂണിറ്റ് തേടിയെത്തി പൊടി വാങ്ങാറുമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: വേനൽക്കാലങ്ങളിൽ തണുപ്പ് നൽകുന്ന കൂവയുടെ കൃഷിരീതിയും വിളവെടുപ്പും

ഏറെ ഔഷധ ഗുണങ്ങളുള്ള കൂവപ്പൊടി കുട്ടികളും സ്ത്രീകളുമാണ് പൊതുവെ ഉപയോഗിച്ചിരുന്നത്. എന്നാൽ ഊർജ്ജ ദായകമായ ഭക്ഷണം (എനർജി ഗിവിങ് ഫുഡ്) എന്ന നിലയിൽ കൂവപ്പൊടി ഷെയ്ക്കിനും കൂവപ്പായസത്തിനുമെല്ലാം നിലവിൽ പ്രിയമേറുകയാണ്. ശരീര ഭാരം നിയന്ത്രിക്കുന്നവരുടെ (ഡയറ്റ് കൺട്രോൾ) ഭക്ഷണക്രമത്തിലും കൂവ വിഭവങ്ങൾ ഇടം നേടിയിട്ടുണ്ട്.

വിന്റർ ഗ്രീൻ കൂവപ്പൊടി ആവശ്യമുള്ളവർക്ക് +91 89436 86680 ഈ നമ്പറിൽ ബന്ധപ്പെടാം. നൂറ് ഗ്രാമിന്റെ ഒരു പാക്കറ്റിന് 120 രൂപയാണ് വില.

English Summary: The Kudumbashree women of Pinavoorkudi with their success story in arrowroot

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds