കേരളത്തിൽ വരുംദിനങ്ങളിൽ അതി ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടരിക്കുന്നത്. ശക്തമായ മഴയുടെ അടിസ്ഥാനത്തിൽ ജനുവരി 13 വരെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും മഞ്ഞ അലർട്ടും സ്ഥിതീകരിച്ച റിപ്പോർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ പുറപ്പെടുവിച്ചിരുന്നു.
ഇതിൻറെ ഭാഗമായി ജനങ്ങൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങളും നൽകിയിരുന്നു. ശക്തമായ മഴയുടെ അടിസ്ഥാനത്തിൽ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ചുരുക്ക രൂപം താഴെ ചേർക്കുന്നു.
1.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ച് കടക്കുവാനോ ജലാശയങ്ങളിൽ കുളിക്കാനോ മറ്റാവശ്യങ്ങൾക്ക് ഇറങ്ങാൻ പാടുള്ളതല്ല.
Heavy rains are forecast in Kerala in the coming days. The Central Meteorological Department had yesterday issued orange and yellow alert in various districts till January 13 on the basis of heavy rains. As part of this, special instructions were given to the people. The following is a summary of the recommendations issued by the Meteorological Department on the basis of heavy rainfall.
2. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
3. മലയോര മേഖലകളിലേക്കുള്ള രാത്രിസഞ്ചാരം പൂർണമായും. ഒഴിവാക്കുക
4. Quarantine കഴിയുന്നവർ രോഗ ലക്ഷണം ഉള്ളവർ, കോവിഡ് ബാധിക്കുന്നതുമൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലു തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണ്ണമായ സഹകരിക്കുക.
5. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടം വന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവണം
6. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും, ശക്തമല്ലാത്ത മേൽക്കൂര ഇല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകൾ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻ കരുതി മാറിതാമസിക്കാൻ തയ്യാറാവണം.
7. സ്വകാര്യ പൊതുഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ /പോസ്റ്റുകൾ /ബോർഡുകൾ തുടങ്ങിയവ സുരക്ഷിതം ആകേണ്ടതും മരങ്ങൾ കൊതി ഒതുക്കുകയും ചെയ്യേണ്ടതാണ്.
8. ദുരന്തസാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്.
9. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാൻ ഉള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആവശ്യമെങ്കിൽ മാറി താമസിക്കുകയും വേണം.
10. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാര്യം സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ http://sdma.kerala.gov.in/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്. എല്ലാവരും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Share your comments