ഇപിഎഫ് മിനിമം പെൻഷൻ തുക ഉയർന്നേക്കും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ എല്ലാ പെൻഷൻ സ്കീമുകളും പരിശോധിക്കണമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തു. നിലവിലുള്ള മിനിമം പെൻഷൻ തുക അപര്യാപ്തമാണെന്ന് എംപ്ലോയ്മൻറ് സ്റ്റാൻഡിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. . ഏറ്റവും കുറഞ്ഞ പ്രതിമാസ പെൻഷൻ തുക ഉയര്‍ത്തണമെന്നാണ് നിര്‍ദേശം. ഇപ്പോൾ നിലവിലെ മിനിമം പെൻഷൻ തുക 1000 രൂപയാണ്. ഇത് 2,000 രൂപയായി ഉയര്‍ത്താൻ ആണ് നിര്‍ദേശം. തൊഴിൽ മന്ത്രാലയം ഇത് അംഗീകരിച്ചേക്കും എന്നാണ് സൂചന. 1995-ലെ എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരമുള്ള മിനിമം പെൻഷൻ തുക അപര്യാപ്തമാണെന്നാണ് വാദം.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങൾക്ക് എന്തെങ്കിലും ഇപിഎഫ് അന്വേഷണം ഉണ്ടോ? ജനങ്ങൾക്കായി EPFO വാട്ട്‌സ്ആപ്പ് സേവനം തുടങ്ങി
പ്രതിമാസം നൽകുന്ന കുറഞ്ഞ പെൻഷനായ 1000 രൂപ വിതരണം ചെയ്യാൻ ഇപിഎഫ്ഒയ്ക്ക് പ്രതിവർഷം ചെലവാകുന്നത് 1,000 കോടി രൂപയാണ്. ഇതിന് കേന്ദ്രം നൽകുന്ന സംഭാവന 750 കോടി രൂപയാണ്. ഏകദേശം 32 ലക്ഷം പെൻഷൻകാർ മിനിമം പെൻഷൻ പദ്ധതിയുടെ പ്രയോജനം നേടുന്നു. എട്ട് വർഷം മുമ്പ് നിശ്ചയിച്ച പ്രതിമാസം 1,000 രൂപ പെൻഷൻ ഇപ്പോൾ തീർത്തും അപര്യാപ്തമാണെന്ന് തോന്നുന്ന സാഹചര്യത്തിൽ തുക പുതുക്കി നിശ്ചയിക്കാൻ തൊഴിൽ മന്ത്രാലയത്തിൻെറ ഭാഗത്ത് നിന്ന് നടപടി വേണമെന്നാണ് ആവശ്യം.
ബന്ധപ്പെട്ട വാർത്തകൾ: EPFO Latest: 6 കോടി ജീവനക്കാർക്ക് തിരിച്ചടി, PF പലിശനിരക്ക് വെട്ടിക്കുറച്ചു
പെൻഷൻ തുക ഉയര്‍ത്തണമെന്ന ആവശ്യമായി തൊഴിലാളികളും രംഗത്തുണ്ട്. 1995ലെ എംപ്ലോയീസ് പെൻഷൻ സ്കീം വിലയിരുത്തുന്നതിനായി 2018-ൽ തൊഴിൽ മന്ത്രാലയം ഒരു ഉന്നതതല നിരീക്ഷണ സമിതിക്ക് രൂപം നൽകിയിരുന്നു. പെൻഷൻകാര്‍ക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ പ്രതിമാസ പെൻഷൻ പ്രതിമാസം 2,000 രൂപയാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാൽ, മിനിമം പെൻഷൻ പ്രതിമാസം 1,000 രൂപയിൽ കൂടുതലായി വർദ്ധിപ്പിക്കുന്നതിന് ധനമന്ത്രാലയം അനുമതി നൽകിയിട്ടില്ലായിരുന്നു.
Share your comments