എറണാകുളം :- ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളായ മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കിയിലെ തൊടുപുഴ തുടങ്ങിയ പ്രദേശങ്ങളിൽ ഏക്കർ കണക്കിന് സ്ഥലത്ത് കപ്പ സീസണലായി കൃഷി ചെയ്യുന്ന കർഷകരാണുള്ളത്. അവരുടെ ജീവിതത്തിന്റെ ഭാഗമാണ് ഓരോ കാലയളവിലും കപ്പകൃഷി വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുക എന്നത്. അത് കാലവർഷത്തിന് മുൻപ് വിളവെടുക്കാറുമുണ്ട്.
ആ സമയത്താണ് മൊത്തമായി കച്ചവടക്കാർ വാങ്ങുന്നതും നല്ലൊരു തുക കർഷകർക്ക് കിട്ടുന്നതും. ഇതവിടങ്ങളിലെ ജീവിതചര്യയാണ് . കോവിഡ് പ്രതിസന്ധിയും ട്രിപ്പിൾ ലോക് ഡൗണും വന്നതോട് കൂടി എല്ലാം താളം തെറ്റിയിരിക്കുകയാണ്. നൂറുകണക്കിന് കർഷകരാണ് കപ്പകൃഷിയിൽ നേരിട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവാതെ വിഷമിക്കുന്നത്.
കൃഷിമന്ത്രിയുടെ നിർദ്ദേശപ്രകാരം കോവിഡ് പ്രതിസന്ധി നേരിട്ട വെജിറ്റബിൾ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി വി എഫ് പി സി കെ യും ഹോർട്ടികോർപ്പും വഴി പച്ചക്കറികൾ വിറ്റഴിക്കാമെന്ന് സംവിധാനം ഉണ്ടാക്കിയെങ്കിലും അതിൽ കപ്പയെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ പിന്നീട് പ്രതിസന്ധി നേരിടുന്ന കാർഷിക ഇനങ്ങളായ കപ്പയും പൈനാപ്പിളും കൂടി ഈ കൂട്ടത്തിൽ ഉൾപ്പെടുത്തി വിറ്റഴിക്കാമെന്ന് അറിയിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ആ ഒരു പ്രതീക്ഷയിലാണ് കർഷകർ. കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ, പിറവം എന്നിവിടങ്ങളിലെ എം എൽ എ മാർ സംയുക്തമായി ഇതിനൊരു പരിഹാരം കാണുകയും കർഷകരുടെ ദുരവസ്ഥ കൃഷിമന്ത്രിയെ നേരിട്ട് അറിയിക്കുകയൂം ചെയ്യണം എന്നാണ് കർഷകരുടെ ആവശ്യം.
The farmers demanded that the MLAs of Kothamangalam, Muvattupuzha, Perumbavoor and Piravom jointly find a solution and report the plight of the farmers directly to the Minister of Agriculture.
Share your comments