തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾ ഇനി ഓടിക്കണമെങ്കിൽ അവ സി.എൻ.ജി., അല്ലെങ്കിൽ ഇലക്ട്രിക്കൽ ആയി മാറ്റണമെന്നാണ് പുതിയ നിയമം.
ഇത്തരം പഴക്കമേറിയ ബസുകൾക്ക് സിലിൻഡറുകളുടെ എണ്ണം അനുസരിച്ച് കെ.എഫ്.സി. അഞ്ച് ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നു. ആഴ്ചതോറും തിരിച്ചടയ്ക്കുന്ന രീതിയിലാണ് ഇവ വിതരണം ചെയ്യുക.
മോട്ടോർ വാഹന വകുപ്പിൽ നിന്ന് ബസുകൾ രൂപഭേദം വരുത്താൻ യോഗ്യമാണെന്നുള്ള സർട്ടിഫിക്കറ്റ് കിട്ടിയാൽ രൂപാന്തരം നടത്തുന്ന സ്ഥാപനത്തിൽ നേരിട്ട് തുക നൽകും.
ആയിരത്തോളം ബസുകൾക്ക് ഈ വായ്പാ പദ്ധതി ഉപകാരപ്രദമാകും.
Share your comments