കോവിഡ് -19 മഹാമാരിയുടെ സാഹചര്യത്തിൽ മെഡിക്കൽ ഓക്സിജന്റെ ആവശ്യകത കണക്കിലെടുത്ത്, നിലവിലുള്ള നൈട്രജൻ പ്ലാന്റുകളെ ഓക്സിജൻ ഉൽപാദിപ്പിക്കുന്നതിന്
പരിവർത്തനം ചെയ്യാനുള്ള സാധ്യത കേന്ദ്ര ഗവണ്മെന്റ് പരിശോധിച്ചു. ഓക്സിജന്റെ ഉൽപാദനത്തിനായി നിലവിലുള്ള നൈട്രജൻ പ്ലാന്റുകൾ ഒഴിവാക്കാൻ സാധ്യതയുള്ള അത്തരം വിവിധ വ്യവസായങ്ങൾ തിരിച്ചറിഞ്ഞു.
ഓക്സിജന്റെ ഉൽപാദനത്തിനായി നിലവിലുള്ള പ്രഷർ സ്വിംഗ് അബ്സോർഷൻ (പിഎസ്എ) നൈട്രജൻ പ്ലാന്റുകൾ പരിവർത്തനം ചെയ്യുന്ന പ്രക്രിയ ചർച്ച ചെയ്തു. നൈട്രജൻ പ്ലാന്റുകളിൽ കാർബൺ മോളിക്യുലർ സീവ് (സിഎംഎസ്) ഉപയോഗിക്കുന്നു, ഓക്സിജൻ ഉത്പാദിപ്പിക്കാൻ സിയോലൈറ്റ് മോളിക്യുലർ സീവ് (ഇസഡ്എംഎസ്) ആവശ്യമാണ്. അതിനാൽ, സിഎംഎസിന് പകരം , ഇസഡ് എം എസ് ഉപയോഗിക്കുകയും ഓക്സിജൻ അനലൈസർ, കൺട്രോൾ പാനൽ സിസ്റ്റം, ഫ്ലോ വാൽവുകൾ തുടങ്ങിയ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ടും , നിലവിലുള്ള നൈട്രജൻ പ്ലാന്റുകൾ ഓക്സിജൻ ഉൽപാദിപ്പിക്കുന്നതിന് പരിഷ്കരിക്കാനാകും.
വ്യവസായങ്ങളുമായി കൂടിയാലോചിച്ച്, ഇതുവരെ 14 വ്യവസായങ്ങൾ കണ്ടെത്തിയിട്ടുണ്ട്, അവിടങ്ങളിൽ പ്ലാന്റുകളുടെ പരിവർത്തനം പുരോഗമിക്കുന്നു. വ്യവസായ അസോസിയേഷനുകളുടെ സഹായത്തോടെ 37 നൈട്രജൻ പ്ലാന്റുകളും കണ്ടെത്തിയിട്ടുണ്ട്.
ഓക്സിജൻ ഉൽപാദനത്തിനായി പരിഷ്‌ക്കരിച്ച ഒരു നൈട്രജൻ പ്ലാന്റ് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റാം, അല്ലെങ്കിൽ പ്ലാന്റ് മാറ്റാൻ സാധ്യതയില്ലെങ്കിൽ, ഓക്സിജന്റെ ഓൺ-സൈറ്റ് ഉൽപാദനത്തിനായി ഇത് ഉപയോഗിക്കാം, പ്രത്യേക സിലിണ്ടറുകളിൽ ഇത് ആശുപത്രിയിലേക്ക് കൊണ്ടുപോകാം.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, റോഡ് ഗതാഗത, ദേശീയപാത സെക്രട്ടറി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Share your comments