1. രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില (LPG Gas Cylinder Price) കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് (Commercial lpg cylider) 99.75 രൂപയാണ് കുറഞ്ഞത്. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന് ഇനിമുതൽ 1680 രൂപ നൽകണം. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. നേരത്തെ 1780 രൂപ നൽകണമായിരുന്നു. ഡൽഹിയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 1680 രൂപ, കൊൽക്കത്തയിൽ 1802.50 രൂപ, മുംബൈയിൽ 1640.50 രൂപ,ചെന്നൈയിൽ 1852.50 രൂപ എന്നിങ്ങനെയാണ് നിലവിലെ നിരക്ക്. കഴിഞ്ഞ മാസം നാലാം തീയതി വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് 7 രൂപയാണ് വർധിച്ചത്.
കൂടുതൽ വാർത്തകൾ: ഓണക്കാലത്ത് വെള്ള റേഷൻ കാർഡുകാർക്ക് 2 കിലോ അരി മാത്രം!
2. അരുവിക്കരയിൽ കാർഷിക സേവന കേന്ദ്രവും അഗ്രി ബസാറും തുറന്നു. അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ സംരംഭമായ കർഷക സേവന കേന്ദ്രത്തിന്റെയും ഗ്രാമശ്രീ അഗ്രി ബസാറിന്റെയും ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. കർഷകർ ഉല്പാദിപ്പിച്ച വിളകൾ ന്യായവില നൽകി വില്പനക്ക് എടുക്കാനും വിഷരഹിത പഴം പച്ചക്കറി വിൽപനയുമാണ് അഗ്രി ബസാറിലൂടെ ലക്ഷ്യം വെക്കുന്നത്. കാർഷിക മേഖലയുടെയും സഹകരണ മേഖലയുടെയും ഒരുമിച്ചുള്ള പ്രവർത്തനമാണ് ഇരു മേഖലകളിലെയും മികച്ച പുരോഗതിക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു.
3. കാലാവസ്ഥ വ്യതിയാനത്തെ തടയാൻ പുതിയ ഹരിത പദ്ധതികളുമായി ബെഹ്റൈൻ കൃഷിമന്ത്രാലയം. പദ്ധതിയുടെ ഭാഗമായി പാതയോരങ്ങളിൽ കൂടുതൽ മരങ്ങൾ നട്ട് നഗര പ്രദേശങ്ങൾ ഹരിതാഭമാക്കാനാണ് കൃഷി മന്ത്രാലയത്തിന്റെ ലക്ഷ്യം. നിലവിൽ 1.8 ദശലക്ഷം മരങ്ങളാണ് പാതയോരങ്ങളിൽ വളരുന്നത്. 2035 ഓടെ ഇതിന്റെ എണ്ണം 3.6 ലക്ഷമായി ഉയർത്താനാണ് ശ്രമം. യൂക്കലിപ്റ്റസ്, കാസിയ, ഫിക്കസ്, ചെമ്പരത്തി, വേപ്പ് എന്നിവയാണ് പ്രധാനമായും നടാൻ ഉദ്ദേശിക്കുന്നത്.
Share your comments