ഈ ലോക്ക് ഡൗൺ കാലത്ത് നമ്മുടെ അരുമകളെ സംരക്ഷിക്കാൻ വെറ്റിനറി ഡോക്ടർസിന്റെ സേവനം ലഭ്യമാകുന്നില്ല എന്നാണ് മിക്കവരുടേയും പ്രശ്നം. എന്നാൽ ഇതിനും ഒരു പരിഹാരം ഉണ്ട്. കേരള വെറ്റിനറി സർവ്വകലാശാല കർഷകർക്ക് വെറ്റിനറി ഡോക്ടർസ് സേവനം സൗജന്യമായി ലഭ്യമാക്കി കൊടുക്കുന്നു. നിങ്ങളുടെ പക്ഷിമൃഗാദികൾക്ക് ചികിത്സ ലഭ്യമാകേണ്ട അവസരത്തിൽ വെറ്ററിനറി സർവ്വകലാശാലയുടെ കോൾ സെന്ററിൽ വിളിച്ച് പ്രശ്ന പരിഹാരം തേടാം.
കാഫ് എന്നാണ് കോൾ സെന്ററിന്റെ പേര്. അതായത് KVASU advisory for livestock farmers. ഞായറാഴ്ചകളിലും ഡോക്ടർസിന്റെ സൗജന്യ സേവനം ലഭ്യമാക്കുന്നു. രാവിലെ ഒമ്പതു മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5 മണി വരെയാണ് പ്രവർത്തന സമയം.
The problem for most people is that veterinarians are not available to protect our loved ones during this lockdown. But there is a solution. Kerala Veterinary University provides veterinary doctors services free of cost to farmers. In case your birds need treatment, you can call the veterinary university's call center to find a solution.
നിങ്ങളുടെ പ്രശ്നപരിഹാരത്തിനായി വിളിക്കേണ്ട നമ്പർ 9447030801 ആണ്. കർഷകരുടെ സംശയത്തിന് അനുസരിച്ച് വിദഗ്ധരായ ഡോക്ടർമാറിലേക്ക് കോൾ ഫോർവേഡ് ചെയ്യുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കർഷകർക്ക് ഈ സംവിധാനം ഏറെ സഹായകമാകും എന്ന പ്രതീക്ഷയിലാണ് പൂക്കോട് കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയുടെ ഭാരവാഹികൾ.
Share your comments