തിരുവനന്തപുരം :തിരിച്ചടികളിൽ നിന്ന് ഒരു വിധം കരകയറിയ കൈത്തറി മേഖല പ്രധാന അസംസ്‌കൃത വസ്തുവായ നൂൽ കിട്ടാത്തതോടെ വീണ്ടും സ്തംഭനത്തിലേക്കു നീങ്ങുന്നു. ഉത്പാദനത്തിനാവശ്യമായ നൂൽ ഹാൻഡ്‌ലൂം ഡയറക്ടറേറ്റ് ആണ് നൂൽ ബാങ്കിൽ നിന്ന് കൈത്തറി നെയ്തു വ്യവസായ സഹകരണ സംഘങ്ങൾക്ക് നൽകുന്നത്. സഹകരണ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന യൂണിഫോ൦ തനതു ഉത്പന്നങ്ങൾ എന്നിവ ഹാൻടെക്സ് ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. The yarn handloom directorate for production is supplied to the handloom industry co-operative societies from the yarn bank. Hantex also acquires uniforms and products produced by cooperatives. ഓണം ക്രിസ്തുമസ് തുടങ്ങിയ വിശേഷ അവസരങ്ങളിലെ റിബേറ്റ് ആനുകൂല്യം പിന്നീട് സംഘങ്ങൾക്കു നൽകുകയാണ് പതിവ്. ഇപ്പോൾ തന്നെ രണ്ടു വർഷത്തെ റിബേറ്റ് കുടിശ്ശിക പല സംഘങ്ങൾക്കും ലഭിക്കാനുണ്ട്. കൂടാതെ സ്കൂൾ യൂണിഫോ൦ ആയിരുന്നു നെയ്തു മേഖലയുടെ ഒരു പിടിവള്ളി. എന്നാൽ കോവിഡിൽ അതും നിലച്ചു. ഹാന്റക്‌സിന്റെ പ്രീമിയം ഉത്പന്നങ്ങൾ സംഘങ്ങളുടെയും വ്യക്തികളുടെയും തനത് ഉത്പന്നങ്ങളായ ഡബിൾ വേഷ്ടി, ഒറ്റമുണ്ട് , കൈലി ബെഡ് ഷീറ്റ്, തോർത്ത്, കാവി കൈലി, തുടങ്ങിയവയുടെ ഉത്പാദനവും നൂൽ ഇല്ലാത്തതിനാൽ കുറഞ്ഞിരിക്കുകയാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പൈസ നഷ്ടപ്പെടുമെന്ന പേടി വേണ്ട; സർക്കാർ ഉറപ്പ് തരുന്ന ഈ ഏഴ് ഇടങ്ങളിൽ നിങ്ങളുടെ പണം സുരക്ഷിതം
Share your comments