കേരള സംസ്ഥാന യുവജന കമ്മീഷൻ യുവകർഷകർക്കായി ദ്വിദിനസംഗമം സംഘടി പ്പിക്കുന്നു. ജനുവരി അവസാന വാരം പാലക്കാടാണ് സംഗമം നടക്കുക.
പുത്തൻ കൃഷിരീതികളെയും നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കർഷകർക്കുള്ള സംശയങ്ങൾ ദൂരീകരിച്ച് കൃഷിയിൽ താല്പര്യമുള്ള യുവതയ്ക്ക് ഊർജ്ജം നൽകുകയാണ് സംഗമത്തിന്റെ ഉദ്ദേശം.
ചെറുപ്പക്കാർക്കിടയിൽ ജൈവ കൃഷിരീതിയും അതിനോട് അനുബന്ധമായ സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയാണ് യുവ കർഷക സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.
18-40 വയസ്സിനിടയിലുള്ള യുവ കർഷകർക്കും കൃഷിയിൽ താല്പര്യം ഉള്ളവർക്കും സംഗമത്തിൽ പങ്കെടുക്കാം. അപേക്ഷകൾ ബയോഡേറ്റയോടൊപ്പം കേരള സംസ്ഥാന
യുവജനകമ്മീഷൻ, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിലോ youthday2020@gmail.com ലോ ജനുവരി 24 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോൺ: 0471 2308630.
കൂടുതൽ അനുബന്ധ വർത്തകൾക്ക് :ബജറ്റ് 2021: മത്സ്യത്തൊഴിലാളികൾക്കായി 1500 കോടി ചിലവഴിക്കും
Share your comments