<
  1. News

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല: മന്ത്രി വീണാ ജോർജ്

ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഏതൊരു വികസിത സമൂഹത്തിനും വെല്ലുവിളിയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ക്ഷീര വികസനം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ, പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവയ്ക്കും പങ്കുണ്ട്. എന്നാൽ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് മിക്കവാറും എല്ലാ നിയമപരമായ അധികാരങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാണ്.

Meera Sandeep
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല: മന്ത്രി വീണാ ജോർജ്
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഏതൊരു വികസിത സമൂഹത്തിനും വെല്ലുവിളിയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ക്ഷീര വികസനം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ, പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവയ്ക്കും പങ്കുണ്ട്. എന്നാൽ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് മിക്കവാറും എല്ലാ നിയമപരമായ അധികാരങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാണ്. അതിനാൽ അവരവരുടെ പ്രദേശത്ത് മികച്ച പ്രകടനം നടത്തുകയും മികവ് പുലർത്തുകയും വേണമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും 4.20 ലക്ഷം പേർ ഭക്ഷ്യജന്യ രോഗങ്ങൾ മൂലം മരണമടയുന്നു. പത്തിലൊരാൾക്ക് ആഗോളതലത്തിൽ ഭക്ഷ്യജന്യരോഗം ബാധിക്കുന്നുമുണ്ട്. ഇത് ഏതൊരു രാജ്യത്തിനും വെല്ലുവിളിയും ഭീഷണിയുമാണ്. ഭക്ഷണത്തിന്റെ തെറ്റായ തെരഞ്ഞെടുപ്പ് അല്ലെങ്കിൽ ഉപഭോഗം, രോഗാണുക്കൾ കലർന്ന ഭക്ഷണം, കീടനാശിനി അവശിഷ്ടങ്ങൾ തുടങ്ങിയവ കാരണം അനേകം സാംക്രമിക രോഗങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. മനുഷ്യരാശിയുടെ ആരോഗ്യകരമായ നിലനിൽപ്പിന് ഭക്ഷ്യ സുരക്ഷ അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: പച്ചമുളക് ഇനം അറിഞ്ഞു കൃഷി ചെയ്‌താൽ കൂടുതൽ വിളവ് ലഭിക്കും

രണ്ട് പരിശീലന പരിപാടികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിലെ നിയുക്ത ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും നിലവിലുള്ള ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള പരിശീലനവുമാണ് നടക്കുന്നത്. കേരളത്തിൽ നിന്നുള്ള 6 അസി. കമ്മീഷണർമാർ, ഉത്തരാഖണ്ഡിൽ നിന്നുള്ള 9 ഉദ്യോഗസ്ഥർ, ദാദ്ര ആന്റ് നാഗർ ഹവേലിയിൽ നിന്നുള്ള 2 ഉദ്യോഗസ്ഥർ, കേന്ദ്രത്തിലെ 2 ഉദ്യോഗസ്ഥർ എന്നിവർ 5 ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നു. ഫുഡ് സേഫ്റ്റി ഓഫീസർമാർക്കുള്ള ഇൻഡക്ഷൻ പരിശീലനത്തിൽ കേരളത്തിൽ നിന്നുള്ള 38, ത്രിപുരയിൽ നിന്നുള്ള 20, യുപിയിൽ നിന്നുള്ള 3 ഫുഡ് സേഫ്റ്റി ഓഫീസർമാർ, കേന്ദ്ര സർക്കാരിൽ നിന്നുള്ള 1 ഉദ്യോഗസ്ഥൻ എന്നിവർ 15 ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നു.

പുതുതായി നിയമിതരായ ഫുഡ് സേഫ്റ്റി ഓഫീസർമാർക്ക് ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം മാത്രമേ നിയമപരമായ പ്രവർത്തനങ്ങൾ നടത്താനാകൂ. അതിനാൽ തന്നെ ഈ പരിശീലനം വളരെ പ്രധാനമാണ്.

ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ വിനോദ്, ചെന്നൈ നാഷണൽ ഫുഡ് ലബോറട്ടറി ഡയറക്ടർ ഡോ. സാനു ജേക്കബ്, ഭക്ഷ്യ സുരക്ഷാ ജോ. കമ്മീഷണർ ഇൻ ചാർജ് എം.ടി. ബേബിച്ചൻ, ഡെപ്യൂട്ടി ഡയറക്ടർ (പി.എഫ്.എ.) പി. മഞ്ജുദേവി, എഫ്എസ്എസ്എഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സൗരഭ് കുമാർ സക്സേന, സീനിയർ സൂപ്രണ്ട് എസ്. ഷിബു എന്നിവർ പങ്കെടുത്തു.

English Summary: There should be no compromise in ensuring food security: Minister Veena George

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds