<
  1. News

ബഡ്ജറ്റിൽ തിളങ്ങിയ കാർഷികരംഗം, കൃഷി രംഗത്തെ പുതു പ്രഖ്യാപനങ്ങൾ ഇവയാണ്...

ഇത്തവണത്തെ ബഡ്ജറ്റ് കൃഷിക്കും വ്യവസായത്തിനും ടൂറിസത്തിനും പ്രഥമ പരിഗണന നൽകിയിരിക്കുന്നു.

Priyanka Menon
തോട്ടങ്ങളിൽ പുതിയവിള: നിയമ പരിഷ്കരണം
തോട്ടങ്ങളിൽ പുതിയവിള: നിയമ പരിഷ്കരണം

ഇത്തവണത്തെ ബഡ്ജറ്റ് കൃഷിക്കും വ്യവസായത്തിനും ടൂറിസത്തിനും പ്രഥമ പരിഗണന നൽകിയിരിക്കുന്നു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും യുദ്ധ സാഹചര്യത്തിൽ വിലക്കയറ്റം തടയാനും 2000 കോടി രൂപ വരെ സർക്കാർ നീക്കി വച്ചിരിക്കുന്നു. കേരള ബജറ്റിലെ കൃഷിയുമായി പ്രധാനപ്പെട്ട പദ്ധതികൾ ചുവടെ നൽകുന്നു.

നെല്ലിൻറെ താങ്ങുവില കൂട്ടി

സംസ്ഥാനത്ത് നെല്ലിൻറെ താങ്ങ് വില കിലോക്ക് 28. 20 രൂപയായി ഉയർത്തി ഇതിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. അടുത്തമാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. സുസ്ഥിര നെൽകൃഷി വികസനത്തിന് ഉല്പാദനോപാധികൾ ഉള്ള സഹായം ഹെക്ടറിന് 5500 രൂപ നിരക്കിൽ നൽകും. ഉടമസ്ഥർക്ക് 3000 രൂപ നിരക്കിൽ റോയൽറ്റി നൽകാൻ 60 കോടി രൂപയും ബജറ്റിൽ വകയിരുത്തി. റബർ വില സ്ഥിരത ഫണ്ടിലേക്ക് സബ്സിഡിയിനത്തിൽ 500 കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷവും 500 കോടി രൂപ നീക്കി വെച്ചിരുന്നു.

തോട്ടങ്ങളിൽ പുതിയവിള: നിയമ പരിഷ്കരണം

സംസ്ഥാനത്തെ തോട്ടങ്ങളിൽ പുതിയ വിളകൾ പരീക്ഷിക്കുന്നതിന് തോട്ട ഭൂമി നിയമം പരിഷ്കരിക്കും. ഭൂപരിഷ്കരണ നിയമത്തിലെ ലക്ഷ്യങ്ങൾ സംരക്ഷിച്ചു കൊണ്ടായിരിക്കും തീരുമാനമെടുക്കുക. പ്ലാന്റേഷൻ നിർവചനത്തിന് പരിധിയിൽ ഉൾപ്പെടുന്ന റബർ, കാപ്പി, തേയില എന്നിവയ്ക്കൊപ്പം പുതിയ വിളകൾ കൂട്ടിച്ചേർക്കാൻ ആണ് പദ്ധതി.

This time the budget has given priority to agriculture, industry and tourism. The government has set aside up to `2000 crore to ensure food security and prevent inflation in the event of war.

ഭൂമിയുടെ ന്യായ വില വർധന 10%

ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിച്ചു ഭൂനികുതി കൂട്ടാനുള്ള നിർദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തി. അടിസ്ഥാന ഭൂനികുതി വർദ്ധിപ്പിക്കുന്നതിനു പുറമേ ഒരേക്കറിൽ ഏറെ ഭൂമിയുള്ളവർക്ക് പുതിയ സ്ലാബ് ഏർപ്പെടുത്തി നികുതി നിശ്ചയിക്കും. ഒരേക്കറിലധികം ഭൂമിയുള്ളവർക്ക് പ്രത്യേക സ്ലാബ് നിശ്ചയിക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.

കാർഷിക ഉപകരണങ്ങൾക്ക് അരക്കോടി വായ്പ

കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങാൻ സ്വയംതൊഴിൽ കാർഷിക ഗ്രൂപ്പ് 50 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. ഇതിന് 20 ശതമാനമോ 10 ലക്ഷം രൂപ സബ്സിഡിയായി നൽകും. നിർമാണമേഖലയിൽ നൂതന യന്ത്രങ്ങൾ വാങ്ങാൻ ഒരു കോടി രൂപ വരെ വായ്പ അനുവദിക്കും. ഇരുപത്തഞ്ച് ശതമാനമോ 20 ലക്ഷം രൂപയോ സബ്സിഡിയായി നൽകും.തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് 20 കോടി അനുവദിച്ചു.

കൃഷി ശ്രീ കേന്ദ്രങ്ങൾ ആരംഭിക്കും

കാർഷിക സേവന കേന്ദ്രങ്ങളും കാർഷിക കർമസേനകളും ശക്തിപ്പെടുത്തി കൃഷി ശ്രീ കേന്ദ്രങ്ങൾ എന്ന പേരിൽ ഏകജാലക വിതരണ സംവിധാനം വികസിപ്പിക്കാൻ 19.18 കോടി രൂപ വകയിരുത്തി.

വിദ്യാർഥികൾക്ക് അവസരം

അവസാനവർഷ വിഎച്ച്എസ്ഇ അഗ്രികൾച്ചർ ഓർഗാനിക് ഫാം വിദ്യാർത്ഥികൾക്കും കോഴ്സ് പൂർത്തീകരിച്ചവർക്കും 2500 രൂപ പ്രതിമാസ ഇൻസെന്റിവോടു കൂടി ആറുമാസ പ്രായോഗിക പരിശീലന പരിപാടി നടപ്പിലാക്കാൻ രണ്ടര കോടി രൂപ അനുവദിച്ചു.

വിള ഇൻഷുറൻസിന് 30 കോടി

വിളകൾക്കുള്ള ഇൻഷുറൻസ് വീതം 30 കോടിയായി ഉയർത്തി. പ്രകൃതിക്ഷോഭത്തിൽ മറ്റും വിള നാശം സംഭവിച്ചാൽ അടിയന്തര സഹായം നൽകാൻ 7 കോടി രൂപയും അനുവദിച്ചു.

കൃഷി ജനകീയമാക്കാൻ പദ്ധതി

കൃഷി ജനകീയമാക്കാൻ ഞങ്ങളും കൃഷിയിലേക്ക് എന്ന പ്രചാരണ പരിപാടിക്ക് തുടക്കമിട്ടു. ഇതുകൂടാതെ കാർബൺ തുല്യതാ കൃഷിരീതികൾക്ക് പ്രോത്സാഹനം നൽകാൻ ആറു കോടി രൂപ വകയിരുത്തി.

7 അഗ്രി ടെക് ഫെസിലിറ്റി കേന്ദ്രങ്ങൾ

മൂല്യവർധിത കൃഷിയും ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുവാൻ ഏഴ് ജില്ലകളിൽ കൃഷിവകുപ്പിന് കീഴിൽ ഓരോ അഗ്രി ടെക് കേന്ദ്രങ്ങൾ സ്ഥാപിക്കും.ഈ കേന്ദ്രങ്ങളുടെ നടത്തിപ്പ് ഫാർമർ കളക്ടീവ് ഗ്രൂപ്പുകളെ ഏൽപ്പിക്കും.

രണ്ടാം കുട്ടനാട് പാക്കേജിന് 140 കോടി

രണ്ടാം കുട്ടനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനും അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്കായി 140 കോടി രൂപ വകയിരുത്തി. ഇതുകൂടാതെ കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ വിളനാശം കുറച്ച് നെല്ലുൽപാദനം വർധിപ്പിക്കാൻ 54 കോടി രൂപയും അനുവദിച്ചു

മറ്റു പദ്ധതികൾ

നാളികേര വികസനത്തിന് 73.5 കോടി രൂപ അനുവദിച്ചു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ അടങ്കൽ 14 കോടി രൂപയിൽ നിന്ന് 25 കോടിയായി ഉയർത്തും. കർഷകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ എക്കോ ഷോപ്പ് ശൃംഖല സ്ഥാപിക്കും. മലയോരമേഖലകളിൽ ഉൽപാദിപ്പിക്കുന്ന പഴവർഗ്ഗങ്ങളും പച്ചക്കറികളും കേടുകൂടാതെ ഉപഭോക്താക്കളിൽ എത്തിക്കാൻ കോൾഡ് ചെയ്യാൻ സൗകര്യം ശക്തിപ്പെടുത്താൻ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രകൃതിക്ഷോഭത്തിൽ മറ്റും വിള നാശം സംഭവിച്ചാൽ കർഷകർക്ക് സഹായം നൽകാൻ ഏഴ് കോടി രൂപ അനുവദിച്ചു

English Summary: These are the new announcements in the field of agriculture and agriculture that shine in the budget

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds