<
  1. News

അഗ്മാർക്ക് ലൈസൻസിന് അപേക്ഷിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സർക്കാർ ഭക്ഷ്യവസ്തുക്കൾക്ക് നൽകുന്ന ഗുണനിലവാരം മുദ്രയാണ് അഗ്മാർക്ക് (AGMARK). വിപണിയിലെത്തുന്ന അഗ്മാർക്ക് മുദ്രയുള്ള ഓരോ ഉൽപ്പന്നവും സുസജ്ജമായ ലബോറട്ടറികളിൽ പരിശോധന നടത്തിയ ശേഷം മാത്രമേ പാക്ക് ചെയ്യാനുള്ള അനുമതി ലഭിക്കുകയുള്ളൂ. 1937 ലേ അഗ്രികൾച്ചർ പ്രൊഡ്യൂസ് (grading and Marketing) നിയമത്തിന് വിധേയമായാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.

Priyanka Menon
അഗ്മാർക്ക് ലൈസൻസിന് അപേക്ഷിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അഗ്മാർക്ക് ലൈസൻസിന് അപേക്ഷിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സർക്കാർ ഭക്ഷ്യവസ്തുക്കൾക്ക് നൽകുന്ന ഗുണനിലവാരം മുദ്രയാണ് അഗ്മാർക്ക്(AGMARK). വിപണിയിലെത്തുന്ന അഗ്മാർക്ക് മുദ്രയുള്ള ഓരോ ഉൽപ്പന്നവും സുസജ്ജമായ ലബോറട്ടറികളിൽ പരിശോധന നടത്തിയ ശേഷം മാത്രമേ പാക്ക് ചെയ്യാനുള്ള അനുമതി ലഭിക്കുകയുള്ളൂ. 1937 ലേ അഗ്രികൾച്ചർ പ്രൊഡ്യൂസ് (grading and Marketing)നിയമത്തിന് വിധേയമായാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.

എന്നാൽ 1943ൽ ഈ നിയമത്തിന് കാലാനുസൃതമായ പരിഷ്കാരങ്ങൾ ഉണ്ടായി. അതോടൊപ്പം കൂടുതൽ കാർഷികോൽപ്പന്നങ്ങൾ ഇതിൻറെ നിയമപരിധിയിൽ വരുകയും ചെയ്തു. ഫലവർഗ്ഗങ്ങൾ, പച്ചക്കറികൾ, സസ്യ എണ്ണകൾ, ക്ഷീരോത്പന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, എണ്ണക്കുരുക്കൾ, തുകൽ സാധനങ്ങൾ തുടങ്ങി 230 ഓളം കാർഷികോല്പന്നങ്ങളുടെ ഗ്രേഡ് മാനദണ്ഡങ്ങൾ നിലവിൽ ഇന്ത്യയിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

ഉൽപന്നങ്ങൾക്ക് അഗ്മാർക്ക് മുദ്ര ലഭിക്കുവാൻ എങ്ങനെ അപേക്ഷിക്കാം?

കാർഷികോൽപ്പന്നങ്ങളുടെ ഭൗതികവും ആന്തരികമായ സവിശേഷതകൾ അതായത് ഉൽപ്പനങ്ങളുടെ തൂക്കം, ആകൃതി, വലിപ്പം, നിറം, ഗുണത്തെ ബാധിക്കുന്ന ഈർപ്പം, ചൂട്, മറ്റു കേടുപാടുകൾ എന്നിവ ശരിയായ രീതിയിൽ പരിശോധിച്ചശേഷം മാത്രമേ ഉൽപ്പന്നങ്ങൾ തരംതിരിക്കാൻ ഉള്ള നിലവാരം തിട്ടപ്പെടുത്തുന്നത്. നിയമാനുസരണം തിട്ടപ്പെടുത്തുന്ന ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ തരംതിരിച്ച് വിപണന മുദ്രയോടുകൂടി വിൽപ്പന നടത്തുവാൻ സന്നദ്ധമാകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അതിന് അധികാരപത്രം നൽകുന്നു.

അഗ്മാർക്ക് ലൈസൻസ് അപേക്ഷിക്കുന്നതിന് മുൻപ് തന്നെ FSSA ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കണം. ഇതിനുവേണ്ടി FSSA ഓൺലൈൻ പോർട്ടലിൽ സർട്ടിഫിക്കറ്റ് ഓതറൈസേഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വേണ്ട വിവരങ്ങൾ സമർപ്പിക്കണം. അപേക്ഷകന്റെ മെയിൽ ഐഡി, ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാം. ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കുവാൻ കൊച്ചി, തിരുവന്തപുരം ജില്ലകളിൽ പ്രവർത്തിക്കുന്ന DMI ഓഫീസുകളുമായി ബന്ധപ്പെടുക.

അഗ്മാർക്ക് ലൈസൻസ് നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകൻ താങ്കളുടെ അപേക്ഷ സമർപ്പിക്കേണ്ട പോർട്ടൽ http://agmarkonline.dmi.gov.in എന്നാ ഓൺലൈൻ പോർട്ടൽ മുഖേനെ അപേക്ഷിക്കുക. ഇവിടെ ആവശ്യമായ രേഖകൾ എല്ലാം PDF ഫയലുകൾ ആയി 2 MBയിൽ അധിക അധികരിക്കാതെ അപ്‌ലോഡ് ചെയ്യുക. അഗ്മാർക്ക് മുദ്രണം ലഭിക്കുന്നതിനായി അപേക്ഷകന് ഭക്ഷ്യവസ്തുക്കൾ ശുചിയായി സംസ്കരിക്കാൻ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം. ഈ അടിസ്ഥാന സൗകര്യങ്ങളും, അപേക്ഷകൻ സമർപ്പിച്ച രേഖകളും, സ്ഥാപനം സ്ഥിതി ചെയ്യുന്ന പരിസരവും കൃത്യമായി പരിശോധിച്ച് തൃപ്തികരമെങ്കിൽ മാത്രമേ അഗ്മാർക്ക് ലൈസൻസിന് ആവശ്യമായ അധികാരപത്രം ലഭിക്കുകയുള്ളൂ. അഗ്മാർക്ക് ലൈസൻസ് ലഭിക്കുവാൻ ആവശ്യമായ അപേക്ഷാഫീസ് http://bharatkosh.gov.in എന്ന വെബ്സൈറ്റ് വഴി അടയ്ക്കാം.

സർട്ടിഫിക്കറ്റ് ഓഫ് ഓതറൈസേഷന് 10,000 രൂപയാണ് ഫീസിനത്തിൽ ഈടാക്കുന്നത്. അഞ്ചു വർഷത്തേക്കാണ് അധികാരപത്രം നൽകുന്നത്. ലൈസൻസ് കാലാവധി പുതുക്കുന്നതിന് വേണ്ടി 5000 രൂപയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നു ഫീസ്.

English Summary: Things to know before applying for an Agmark license

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds